Kerala

കെ റെയില്‍ മികച്ച ആശയം ; കേരളത്തിന് ആവശ്യമാണെന്ന് ഇ ശ്രീധരന്‍

കേരളത്തില്‍ നിലവിലുള്ള ട്രെയിനുകളിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കി ലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനെ സാധിക്കുകയുള്ളൂ. മണിക്കൂറി ല്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന്‍ മണിക്കൂറില്‍ 90 കിലോമീ റ്റര്‍ വേഗതയില്‍ ഓടിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊച്ചി : കെ റെയില്‍ ആശയം മികച്ചതാണെന്നും അത് സംസ്ഥാനത്തിന് ആവശ്യമാണെന്നും മെട്രോമാ ന്‍ ഇ ശ്രീധരന്‍. വടക്ക് നിന്ന് തെക്ക് വരെ അതിവേഗ റെയില്‍ ഗതാ ഗതം നമുക്ക് ആവശ്യമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗില്‍ അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ വിശദമായ പ്രോജക്ട് റിപ്പോ ര്‍ട്ട് ഞാന്‍ തയ്യാറാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, ഇത് വളരെ ചെലവേറിയതും സമയമെടുക്കു ന്നതുമാണെന്ന് അവര്‍ പറഞ്ഞു.എലിവേറ്റഡ് അല്ലെങ്കില്‍ ഭൂഗര്‍ഭ ലൈന്‍ വികസിപ്പിക്കുക എന്നതായിരു ന്നു എന്റെ നിര്‍ദ്ദേശം. അത് അംഗീകരിക്കപ്പെട്ടില്ല. അവര്‍ ഒരു സെമിഹൈസ്പീഡ് പ്രോജക്റ്റ് നിര്‍ദ്ദേശിച്ചു, പക്ഷേ ഒടുവില്‍ ഒന്നും പുറത്തുവന്നില്ല. ഇത് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്-ശ്രീധരന്‍ വ്യക്തമാക്കി.

വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിലേക്ക് എത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലവിലു ള്ള ട്രെയിനുകളിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കി ലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനെ സാധിക്കുകയുള്ളൂ. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന്‍ മണിക്കൂറില്‍ 90 കിലോമീ റ്റര്‍ വേഗതയില്‍ ഓടിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.

റെയില്‍വേ ലൈനുകള്‍ മെച്ചപ്പെടുത്താന്‍ വലിയ പണച്ചെലവ് വരും. ഇതിനായി ഭൂമി ഏറ്റെടുക്കണം. 10 വര്‍ഷമെങ്കിലും ഇതിനായി വേണ്ടിവരും. എന്നാല്‍ ആറ് എഴ് വര്‍ഷംകൊണ്ട് ഹൈസ്പീഡ് ട്രെയിന്‍ പ്രൊ ജക്റ്റ് പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.