എതിര്‍പ്പുകള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് നിര്‍ത്തിവെച്ച കെ റെയില്‍ സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങി. കോട്ടയം നട്ടാശേരിയില്‍ 12 ഇടത്ത് കെ റെയില്‍ ഉദ്യോ ഗസ്ഥര്‍ സര്‍വേകല്ല് സ്ഥാപിച്ചു
കോട്ടയം : എതിര്‍പ്പുകള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് നിര്‍ത്തിവെച്ച കെ റെയില്‍ സര്‍വേ നടപടിക ള്‍ വീണ്ടും തുടങ്ങി. കോട്ടയം നട്ടാശേരിയില്‍ 12 ഇടത്ത് കെ റെയി ല്‍ ഉദ്യോഗസ്ഥര്‍ സര്‍വേകല്ല് സ്ഥാപി ച്ചു. നാട്ടുകാരും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തുടരുന്ന പ്രതിഷേധത്തിനിടെയായിരുന്നു കല്ലി ടല്‍. തഹസീല്‍ദാരെ തട ഞ്ഞുവെച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് വന്‍ പൊലീസ് സന്നാഹത്തോടെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഈ സമയം ചുരുക്കം ചില പ്രതിഷേധക്കാര്‍ മാത്രമെ സ്ഥലത്തു ണ്ടായിരുന്നുള്ളു. ഇതിനിടെയാണ് അ തിവേഗം കല്ലിടല്‍ നടപടികള്‍ തുടങ്ങിയത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കല്ല് സ്ഥാപിക്കാനാണ് ഉദ്യോഗ സ്ഥരുടെ ശ്രമം.
അതേസമയം സ്ഥാപിച്ച കല്ലുകളെല്ലാം വൈകുന്നേരത്തിനകം പിഴുതെറിയുമെന്ന് സമരക്കാര്‍ പറഞ്ഞു. കൂടുതല്‍ കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. സ്ഥലത്തേക്ക് കൂടുതല്‍ പ്രതിഷേധ ക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നട്ടാശേരിയില്‍ അതിരടയാള കല്ല് സ്ഥാപിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തില്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. സമരക്കാര്‍ കല്ല് പിഴുതെടുത്തു. പ്രതിഷേ ധത്തില്‍ പങ്കെടുത്ത 175 പേര്‍ക്കെതിരെ പൊലീസ് കേസുടുക്കുകയും ചെയ്തിരുന്നു.
ജനകീയ പ്രതിഷേധം ശക്തം
ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കെ റെയില്‍ സര്‍വേ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനെ തിരായ പ്രതിഷേധം സംസ്ഥാ നമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാര്‍ എടു ത്തുകളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സര്‍വേ നടക്കാതിരുന്നത്.
സര്‍വേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു. ഔ ദ്യോഗികമായി സര്‍വേ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കെ റെയില്‍ വിശദീകര ണം. ഓരോ ജില്ലയിലെയും സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സര്‍വേ നടത്തുന്ന കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ് പുതിയ സാഹചര്യത്തില്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമ യം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നില്‍ കണ്ടാണ് കെ റെയില്‍ സര്‍വേ നിര്‍ത്തിവച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.