കെ- റെയിലിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ബദല്‍ നിര്‍ദേ ശവുമായി കെപിസി സി പ്രസിഡന്റ് കെ സുധാകരന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ കോട് നിന്നും തിരുവനന്തപുരത്ത് എ ത്താമെന്നതാണ് കെ റെയിലിന്റെ പ്രധാന ആക ര്‍ഷണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കെഎ സ്ആര്‍ ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വ്വീസ് നടത്തിയാല്‍ പ്രശ്നം പരിഹ രിക്കാന്‍ സാധിക്കില്ലേ എന്ന് കെ സുധാകരന്‍
തിരുവനന്തപുരം: കെ- റെയിലിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ബദല്‍ നിര്‍ദേശ വുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരു വനന്ത പുരത്ത് എത്താമെന്നതാണ് കെ റെയിലിന്റെ പ്രധാന ആകര്‍ഷണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വ്വീസ് നടത്തിയാല്‍ പ്ര ശ്നം പരിഹരിക്കാന്‍ സാധിക്കില്ലേ എന്ന് കെ സുധാകരന്‍ ചോദിച്ചു.
അഞ്ചു മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്ത് എത്തുക എന്നത് ആരും ആഗ്രഹി ക്കുന്ന സങ്കല്‍പ്പമാണ്. നല്ല സൗകര്യമാണ്. പക്ഷെ ആ സൗകര്യം ലഭിക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന വി ലയെക്കുറിച്ചാണ് നമ്മുടെ മുന്നിലുള്ള ആശങ്ക. പദ്ധതിയുടെ ചെലവ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരിക്കുന്ന ത് 64,000 കോടി രൂപയാണ്. എന്നാല്‍ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം കോടി രൂപ ചെലവു വരുമെന്നാ ണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നിശ്ചിത കാലയളവിനുള്ളില്‍ പണി തീര്‍ത്താലാണ് ഈ തുക ചെലവാകുന്നത്. കാലയളവ് നീണ്ടാല്‍ തുക പിന്നെയും കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില കാലാകാലങ്ങളില്‍ വര്‍ധിക്കുകയാണ്. ഇപ്പോള്‍ 1500 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതെങ്കില്‍, പദ്ധതിച്ചെലവ് വര്‍ധിച്ചാല്‍ മൂവായിരമോ, 3500 ഓ ആയി ഉ യര്‍ന്നേക്കാമെന്ന് സുധാകരന്‍ പറഞ്ഞു. 1500 രൂപയ്ക്ക് ദിവസവും 80,000 പേര്‍ യാത്ര ചെയ്യുമെന്ന് പറയുന്ന ത് തന്നെ വന്‍ വിഡ്ഢിത്തമാണ്. കെ സുധാകരന്‍ പറഞ്ഞു.
കെ റെയിലിന് ബദലായി ഫ്‌ളൈ ഇന്‍ കേരള
കെ റെയിലിന് ബദലായി മറ്റൊരു സര്‍വീസ് സുധാകരന്‍ മുന്നോട്ടുവെച്ചു. വിമാനത്താവളത്തിന്റെ കാര്യത്തില്‍ ഇന്ത്യാരാജ്യത്ത് ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കേ രളം. അഞ്ചു എയര്‍പോര്‍ട്ടാ ണ് സംസ്ഥാനത്തുള്ളത്. അതിര്‍ത്തിയില്‍ മംഗലാപുരത്തും കോയമ്പത്തൂരും എയര്‍പോര്‍ട്ടുണ്ട്. ജില്ലാ തലത്തില്‍ എയര്‍ലിങ്ക് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയും. മൂന്നു മണിക്കൂര്‍ കൊണ്ട് മംഗലാ പുരത്തു നിന്നും തിരുവനന്തപുരത്തെത്താന്‍ സാധിക്കുന്ന എയര്‍ ലിങ്ക് നിലവിലുണ്ട്.
എല്ലാ മണിക്കൂറിലും ഓരോ ദിശയിലും വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക. അത്, തൊട്ടടുത്ത എയര്‍ പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാന്‍ഡ് ചെയ്യും. അതായത് മംഗലാപുരത്ത് നി ന്നും രാവിലെ ഏഴിന് പുറ പ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തും. ഹെഡ് ക്വാര്‍ട്ടേഴ്സ് ബന്ധിപ്പിച്ചു കൊണ്ടുള്ള ബസ് സര്‍വീസ് പോലെ വി മാന സര്‍വീസില്‍ പുതിയ സിസ്റ്റം ഉണ്ടാക്കണം. നമുക്ക് ഈ പദ്ധതിക്ക് ഫ്‌ളൈ ഇന്‍ കേരള എന്ന് പേരിടാമെന്ന് സുധാകരന്‍ നിര്‍ദേശിച്ചു.
13 വര്‍ഷം മുമ്പ് താന്‍ ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍ അവിടെ ഇത്തരത്തില്‍ സര്‍വീസ് ഉണ്ടായി രുന്ന കാര്യം സുധാകരന്‍ ചൂണ്ടിക്കാട്ടി. നമ്മള്‍ ചെന്ന് ടിക്കറ്റെടുക്കുന്നു, നേരെ ചെന്ന് ബസില്‍ കയറു ന്ന പോലെ വിമാനത്തില്‍ കയറുന്നു. അഡ്വാന്‍സ് ബുക്ക് ചെയ്യേണ്ട, അപ്പപ്പോള്‍ ടിക്കറ്റെടുക്കാം. ഇ നി റിസര്‍വേഷന്‍ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല. തൊട്ടടുത്ത വിമാനത്തി ല്‍ കയറാം. ഈ സിസ്റ്റത്തില്‍ തന്നെ നമുക്കും ഇവിടെ സര്‍വീസ് നടത്താനാകും. അത്തരമൊരു സാ ധ്യത നിലനി ല്‍ക്കേ എന്തിനാണ് ഇത്തരത്തിലൊരു അപകടകരമായ പദ്ധതി നടപ്പാക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു.
നഗരങ്ങളെ എയര്‍പോര്‍ട്ടുമായി
ബന്ധിപ്പിച്ച് ബസ് സര്‍വീസുകള്‍
ആളുകള്‍ ആശ്രയിക്കുന്ന സിസ്റ്റമായി ഇതു മാറുമ്പോള്‍ അതനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും. ചെറിയ ചെറിയ നഗരങ്ങളെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിച്ച് ബസ് സര്‍വീസുകള്‍ ആരംഭിക്കാം. നിലവിലെ കെ റെയില്‍ പദ്ധതിക്ക് 1,33,000 കോടി രൂപയാണെങ്കില്‍ ഫ്‌ലൈ ഇന്‍ കേരള പദ്ധതിക്ക് പരമാവധി ആയിരം കോടി രൂപയേ ചെലവു വരികയുള്ളൂ എന്നും സുധാകരന്‍ പറയുന്നു. പറക്കും കേരളമെന്നും കേരളത്തി ലൂടെ പറക്കാമെന്നും അര്‍ത്ഥമാക്കുന്നു ഫ്‌ലൈ ഇന്‍ കേരള എന്ന പ്രയോഗം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ബദല്‍ നിര്‍ദേശത്തെക്കുറിച്ച് പ്രതിപക്ഷം പലവട്ടം പറഞ്ഞു. സര്‍ക്കാര്‍ കേട്ട ഭാവം പോലും നടിക്കു ന്നില്ല. കെ റെയിലിന് പിന്നില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക് ഒരു രഹസ്യ അജണ്ടയുണ്ട്. ഇതിന് പിന്നില്‍ അടി ച്ചുമാറ്റാനുള്ള കമ്മീഷനാണ് രഹസ്യ അജണ്ടയെന്ന് കെ സുധാകരന്‍ ആരോപിച്ചു. പിണറായി വിജയന്‍ ഇതില്‍ ഡോക്ടറേറ്റ് കിട്ടിയ ആളാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിക്കുന്നു എ ന്നൊ ന്നും തോന്നേണ്ട, ഒരു യാഥാര്‍ത്ഥ്യം പറഞ്ഞതാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാ ക്കി. പൊതു സമൂഹത്തിന് മുന്നില്‍ കെ റെയിലിന് ബദലെന്ന ആശയത്തിന് പൊതു സ്വീകാര്യത കൊണ്ടു വരാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.