News

കെ മാധവൻ: ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും വാൾട്ട് ഡിസ്നിയുടെ ഇന്ത്യൻ മൗസ് ഹൗസ് വരെ

മുൻ സ്റ്റാർ ഇന്ത്യ ആൻഡ് ഡിസ്നി ഇന്ത്യ ആൻഡ് APAC ഹെഡ് ഉദയ് ശങ്കറിനു പകരം വാൾട്ട് ഡിസ്നി കോ ഇന്റർനാഷണൽ ഓപ്പറേഷൻസ് ആൻഡ് ഡയറക്റ്റ്-ടു-കൺസ്യൂമർ ചെയർമാനുമായ റെബേക്ക കാമ്പ്‌ബെൽ പുതിയ ഒരാളെ അന്വേഷിക്കുമ്പോൾ അവർക്കു പ്രഖ്യാപനത്തിന് കുറച്ച് സമയമെടുത്തെങ്കിലും സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജർ കെ മാധവനിലേക്ക് എത്താൻ വളരെ വേഗം കഴിഞ്ഞു. ഇന്ത്യയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി ടെലിവിഷൻ ചാനൽ ശൃംഘലകളിലും സ്റ്റുഡിയോ ബിസിനസ്സിലും കൺട്രി മാനേജർ എന്നനിലയിൽ, മാധവൻ ഉദയ്ക്കൊപ്പം അടുത്ത് പ്രവർത്തിച്ചിരുന്നു

വളരെ ദീർഘവീക്ഷണമുള്ള മനസ്സിന് ഉടമയായ കെ മാധവൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനായാണ് കരിയർ ആരംഭിച്ചത്. കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സർട്ടിഫൈഡ് അസോസിയേറ്റാണ്. 1999 ൽ മലയാള ശൃംഖലയായ ഏഷ്യാനെറ്റ് സാമ്പത്തികപരമായും പ്രേക്ഷക്ഷകപ്രീതിയിലും പിന്നിൽ നിൽക്കുമ്പോൾ ഡയറക്ടർ എന്ന നിലയിൽ എത്തിയ അദ്ദേഹം, ഒരു വർഷത്തിനുള്ളിൽ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിന്റെ എംഡി, സിഇഒ എന്നീ ചുമതലകളിൽ എത്തുകയും ചെയ്തു.

മലയാളീപ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയുള്ള അദ്ദേഹം വ്യത്യസ്തവും പുതുമയുമുള്ള പരിപാടികളാൽ ഏഷ്യാനെറ്റിനെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രിയപ്പെട്ട ചാനലാക്കുകയും ഒന്നാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു പ്രൊമോട്ടർ റെജി മേനോൻ നിന്നും അന്നത്തെ ബിപി‌എൽ ഉടമയും , ഇപ്പോഴത്തെ ബിജെപിനേതാവും , വെൻ‌ചർ‌ ഫിനാൻ‌സിയറുമായ രാജീവ് ചന്ദ്രശേഖറിലേക്കു network-ന്റെ ഉടമസ്ഥാവകാശം മാറിയപ്പോഴും അദ്ദേഹം ഏഷ്യാനെറ്റിനെ തുടർന്നും നയിക്കുകയും ചന്ദ്രശേഖറുമായി ചേർന്ന് കന്നഡയിൽ network-നെ വളർത്തുകയും ചെയ്തു .

2008 ൽ ന്യൂസ് കോർപ്പ് മേധാവി റൂപർട്ട് മർഡോക്കിന്റെ സ്റ്റാർ ടിവി, network-ലെ വാർത്താചാനലുകളിൽ ഒഴിവാക്കി , ഏഷ്യാനെറ്റിന്റെ പൊതു വിനോദ ചാനലുകളെ ഏകദേശം 235 മില്യൺ ഡോളറിന് സ്റ്റാർ സ്വന്തമാക്കി തുടർന്ന് 2009 ൽ സ്റ്റാർ ഇന്ത്യയുടെ സ്റ്റാർ ഇന്ത്യ സൗത്ത് ഹെഡായി കെ മാധവൻ നിയമിതനായി.

സ്റ്റാർ ഇന്ത്യ ഏഷ്യാനെറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, ഈ network-ൽ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ് (മലയാളം ജിഇസി), ഏഷ്യാനെറ്റ് സുവർണ്ണ (കന്നഡ ജിഇസി), തെലുങ്ക് ചാനൽ സീതാര എന്നിവ ഉൾപ്പെട്ടിരുന്നു . അതിലേക്ക് സ്റ്റാർ ഇന്ത്യ network-ൽ നിന്ന് സ്റ്റാർ വിജയ് കൂടി ഉൾപ്പെടുത്തി .തുടർന്ന് ഏഷ്യാനെറ്റ് മൂവീസ്, സ്റ്റാർ മാ (MAA ടെലിവിഷൻ network ഏറ്റെടുത്തു ) എന്നിവയും ഈ network-ന്റെ ഭാഗമായി. ഇന്ന് ഈ സൗത്ത് ഇന്ത്യൻ network-ൽ മലയാളം , കന്നഡ, തമിഴ്, തെലുങ്ക് എന്നിങ്ങനെ 13 ലധികം ഭാഷാ ചാനലുകൾ ഉണ്ട്. മറാത്തിയും ബംഗാളിയും ഉൾക്കൊള്ളുന്ന നിരവധി പ്രാദേശിക ഭാഷാ ചാനലുകൾ സ്റ്റാർ ഇന്ത്യയിൽ തന്നെ ഉണ്ട്. ഈ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് ഉദയ്ക്കൊപ്പമുള്ള മാധവൻ ആയിരുന്നു, മർഡോക്ക് അദ്ദേഹത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഇന്ന് നിരീക്ഷകർ സ്റ്റാറിന്റെ തെക്കൻ ഭാഷാ ബിസിനസിന് ഏകദേശം 3 ബില്യൺ ഡോളർ വിലമതിക്കുന്നു (സ്റ്റാർ ഏറ്റെടുക്കുന്ന സമയത്ത് 2013 ൽ ഇത് 1.33 ബില്യൺ ഡോളർ ആയിരുന്നു ).

വാൾട്ട് ഡിസ്നി 72 ബില്യൺ ഡോളറിന് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്സ് സ്വന്തമാക്കിയപ്പോൾ, സൗത്ത് ഇന്ത്യൻ ഭാഷ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ ബിസിനസ്സ് അതിൽ ഉൾപ്പെട്ടു . മർഡോക്കിന്റെ ശൈലിയിൽ പ്രവർത്തിച്ചിരുന്ന ഉദയ്, കെ മാധവനെ സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരായി തിരഞ്ഞെടുത്തു,

2020 ൽ ഉദയ് സ്റ്റാർ & ഡിസ്നി ഇന്ത്യയിൽ നിന്നും വിട്ടുപോകാൻ തീരുമാനിച്ചപ്പോൾ, ദൈനംദിന പ്രവർത്തനങ്ങൾ കെ. മാധവന്റെ കൈകളിലായിരുന്നു. കോവിഡ് മൂലം ലോക്കഡോൺ പ്രഖ്യാപിക്കുകയും ബിസിനസ്സിന്റെ ഏറ്റവും മോശം സമയങ്ങളിലും ക്യാമ്പ്‌ബെല്ലുമായി സഹകരിച്ച് പ്രവർത്തിച്ച് , മാധ്യമ, വിനോദ വ്യവസായത്തിലും സ്റ്റാർ& ഡിസ്നി ഇന്ത്യയ്ക്കും നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും ഡിജിറ്റൽ വീഡിയോ ഉപഭോഗം കൂട്ടുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു . അദ്ദേഹം കമ്പനിയെ നയിച്ച രീതി ബർബാങ്കിലെ ഡിസ്നി ആസ്ഥാനത്തെ ആകർഷിച്ചു.

” ഞങ്ങളുടെ ഇന്ത്യാ ബിസിനസിനെ അദ്ദേഹം എങ്ങനെ നന്നായി കൈകാര്യം ചെയ്തുവെന്ന് ഞാൻ നേരിട്ട് കണ്ടു, അത് നമ്മുടെ ആഗോള, പ്രാദേശിക തന്ത്രത്തെ നിർണായകമായി എന്നും ,” റെബേക്ക ക്യാമ്പ്ബെൽ പറഞ്ഞു. പുതിയ മാറ്റങ്ങളും പകർച്ചവ്യാധി മൂലം കാര്യമായ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും കെ മാധവൻ ഞങ്ങളുടെ വിശാലമായ സ്റ്റാർ network-കളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചു. ”

കഴിഞ്ഞ വർഷം 1.7 ബില്യൺ ഡോളറിലധികം വരുമാനമുണ്ടാക്കിയ കമ്പനിയുടെ നേതൃത്വ പ്രശ്‌നം പരിഹരിച്ചതോടെ, കെ മാധവന് network-നെ നയിക്കാനും മുന്നോട്ടുള്ള വഴിയിൽ കൂടുതൽ വ്യക്തത കൈവരിക്കാനും കഴിയും നിരവധി വീടുകളിൽ പഴയ CRT – ടിവി സെറ്റുകളാണ് ഉള്ളത് , ഒരു ചെറിയ ഭാഗം 4K സെറ്റുകളും എച്ച്ഡി സെറ്റുകളും ഉപയോഗിക്കുന്നു ചെറുപ്പക്കാർ അവരുടെ ഹാൻഡ്‌സെറ്റുകളിലെ വീഡിയോ ഉള്ളടക്കവുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങൾ മുൻനിർത്തി വേണം ഭാവിയിലേക്ക് തയ്യാറാകേണ്ടത് .

ഉദയ്‌ പോലെ തന്നെ , ബർബാങ്കിൽ നിന്നും , ഡിസ്നി ആൻഡ് സ്റ്റാർ ഇന്ത്യയുടെയും മുതിർന്ന നേതൃത്വത്തിന്റെയും പരിഗണനയും ബഹുമാനവും ശ്രദ്ധയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട് പരിതസ്ഥിതികൾക്കനുസരിച്ച് വ്യക്തമായ സമീപനത്തോടുകൂടി എല്ലാ പ്രവർത്തനങ്ങളെയും സംയോജോപ്പിച്ച് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഒരു സംരംഭകന്റെ മനസ്സ് . അദ്ദേഹത്തിനുമുണ്ട്. ഇന്ത്യൻ വീഡിയോ കാണുന്ന ഉപഭോക്താവ് എന്താണ് കാണാൻ ആഗ്രഹിക്കുന്നതെന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണ ഏഷ്യാനെറ്റിലെ അദ്ദേഹത്തിന്റെ വിജയത്തിനു സാക്ഷ്യം വഹിക്കുന്നു. ഒരേയൊരു വ്യത്യാസം ഇപ്പോൾ ക്യാൻവാസ് വലുതും വിശാലവുമാണ്, കൂടാതെ ടിവി മുതൽ മൂവികൾ വരെ, ഡിജിറ്റൽ , ജനസംഖ്യാശാസ്‌ത്രങ്ങൾ, ഭാഷകൾ തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകളും ഉൾക്കൊള്ളുന്നു.

മികച്ച ട്രാക്ക് റെക്കോർഡും ശരിയായ നടപടികൾ കൈക്കൊള്ളാനുള്ള കഴിവും ഉപയോഗിച്ച കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാൻ കെ മാധവന് കഴിയും . എല്ലാത്തിനുമുപരി, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും , ഒരു ചെറിയ network-ന് നേതൃത്വം നൽകുന്നതിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ, വിനോദ ശൃംഖലയിലേക്ക് മാറാൻ കഴിയുക ചെറിയ കാര്യമല്ല .

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.