Kerala

കെ എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ്- ബസ്സുകളിൽ സുരക്ഷ ശക്തമാക്കി : കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി

കണ്ണൂർ ജില്ലയിലെ ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ്-19 ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ചു വേർതിരിക്കും. യാത്രക്കാരിൽ നിന്നും സുരക്ഷാ അകലം പാലിക്കുന്നതിനും, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കാനും ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും നിർദ്ദേശം നൽകി. ഇതിനാവശ്യമായ സജീകരണങ്ങൾ ബസ്സുകളിൽ ലഭ്യമാക്കും.
ആദ്യഘട്ടത്തിൽ കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സർവ്വീസ് നടത്തുന്ന ബസ്സുകളിലായിരിക്കും ഈ സംവിധാനങ്ങൾ ഏർപ്പെടുത്തുക. ആവശ്യമെന്നുകണ്ടാൽ മറ്റുസ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കോവിഡ്-19 ന്റെ സാഹചര്യത്തിൽ ജോലിചെയ്യുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അവരുടെ മനോവീര്യം ഉയർത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.