Home

കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി ;വീഡിയോ ആല്‍ബം’സ്മരണാഞ്ജലി’പ്രകാശനം

കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലിയുമായി യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം ‘സ്മരണാഞ്ജലി’യുടെ പ്രകാശനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വഹിക്കും

കൊച്ചി: വിപ്ലവനക്ഷത്രം കെ ആര്‍ ഗൗരിയമ്മയുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി ഒരുക്കി യുവസംവിധായ കന്‍ അഭിലാഷ് കോടവേലില്‍ രചനയും സംവിധാനവും നിര്‍ വഹിച്ച വീഡിയോ ഗസല്‍ ആല്‍ബം ‘സ്മര ണാഞ്ജലി’യുടെ പ്രകാശനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വഹിക്കും.

കലൂര്‍ ലെനിന്‍ സെന്ററില്‍ മെയ് 11ന് രാവിലെ 10.30 നാണ് ചടങ്ങ്. കെ ആല്‍ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതമാണ് ‘സ്മരണാഞ്ജലി’യുടെ പ്രമേയമെന്ന് അഭിലാഷ് കോട വേ ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗൗരിയമ്മയുടെ ഒന്നാം ചര മവാര്‍ഷികത്തിനോടനുബന്ധിച്ച് ഗസല്‍ രൂപത്തില്‍ ഒരുക്കിയിട്ടുള്ള നൃത്താവിഷ്‌ക്കാരത്തിന്റെ വീഡിയോയാണ് പ്രകാശിപ്പിക്കുന്നത്.

ഗൗരിയമ്മയുമായുള്ള വ്യക്തിബന്ധവും, ഗൗരിയമ്മയുടെ ജീവചരിത്രം അടിസ്ഥാനമാക്കി ഡോക്യുമെന്റ റി നിര്‍വ്വഹിച്ച അനുഭവങ്ങളെല്ലാം ഈ വീഡിയോ ആല്‍ബത്തിന് ഏറെ ഗുണകരമായെന്നും അഭിലാഷ്

കോടവേലില്‍ പറഞ്ഞു. പ്രമുഖ ഗസല്‍ ഗായകന്‍ രഞ്ജിത്ത് സുരേന്ദ്രനാണ് ആല്‍ബത്തിന് സംഗീതവും ആലാപനവും നിര്‍വ്വഹിക്കുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാല കലാതിലകം അമൃതവര്‍ഷ കണ്ണനാ ണ് വീഡിയോയിലെ നൃത്തം ആവിഷ്‌ക്കരിക്കുന്നത്. ക്യാമറ-ശ്രീകുമാര്‍ ചേര്‍ത്തല.

പ്രകാശന ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. എറണാകുളം പ്രസ്‌ ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ഹരീഷ് എസ്, പി ആര്‍ സുമേ രന്‍(പി ആര്‍ ഒ) എന്നിവരും സംബന്ധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അഭിലാഷ് കോടവേലി -8086129594, പി ആര്‍ സുമേരന്‍ – 9446190254

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.