Kerala

കെൽവിൻ ജോയിയുടെ ജീവൻ തുടിക്കും ഇനി എട്ടു പേരിലൂടെ

സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ ആദ്യമായി എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ചു
കെൽവിൻ ജോയിയിലൂടെ മൃതസഞ്ജീവനി ജീവിതം പറിച്ചുനട്ടത് എട്ടു രോഗികളിലേയ്ക്ക്
തിരുവനന്തപുരം: കെൽവിൻ ജോയിയുടെ കുടുംബം അർപ്പിച്ച വിശ്വാസം പാഴായില്ല, സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ ആദ്യമായി എട്ടുപേർക്ക് പുതുജീവിതം സമ്മാനിച്ച അവയവദാനം കഴിഞ്ഞ ദിവസം നടന്നു.
ഹൃദയവും ചെറുകുടലും കരളും ഇരു കൈകളും വൃക്കകളും നേത്രപടലവുമടക്കം ദാനം ചെയ്യാൻ സന്മനസ് കാട്ടിയത് അപകടത്തിൽ മരിച്ച കെൽവിൻ ജോയി (39) എന്ന യുവാവിന്റെ കുടുംബമാണ്. കെൽവിൻ മുമ്പ് പ്രകടിപ്പിച്ചിരുന്ന ആഗ്രഹം കൂടിയാണ് കുടുംബം സഫലമാക്കിയത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന നോർത്ത് പറവൂർ ചെറിയ പിള്ളി വലിയപറമ്പിൽ വീട്ടിൽ വി ആർ ജോയി- മാർഗരറ്റ് ദമ്പതികളുടെ മകൻ കെൽവിൻ ജോയിയുടെ മസ്തിഷ്ക മരണം ശനിയാഴ്ചയാണ് സ്ഥിരീകരിച്ചത്. കെൽവിനോടുള്ള ആദരസൂചകമായി ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. കൈകൾ മാറ്റി വയ്ക്കുന്നതിൽ പ്രസിദ്ധമായ അമൃത ആശുപത്രി ഏഴാം തവണയാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. രണ്ടു കൈളും അമൃത ആശുപത്രിയിലെ ഒരു രോഗിയ്ക്കു തന്നെയാണ് നൽകിയത്. കൂടാതെ ഹൃദയവും ചെറുകുടലും കരളും നേത്രപടലവും നൽകിയതും അമൃത ആശുപത്രിയിലെ രോഗികൾക്കു തന്നെ.
വൃക്കകൾ കൊച്ചി ലൂർദ് ആശുപത്രിയിലെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെയും രോഗികൾക്കും നൽകി. മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെയും ഓഫീസ് ഇടപെട്ട് ലോക്ക്ഡൗണ്‍ കാലത്തെ സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ നടപടികള്‍ സ്വീകരിച്ചു. മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി, ജോയിന്‍റ് ഡി എം ഇ ഡോ തോമസ് മാത്യു, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ്, സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, മധ്യമേഖലാ നോഡൽ ഓഫീസർ ഡോ ഉഷാ സാമുവൽ, കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ കൃത്യതയും വിവേകപൂർണവുമായ ഏകോപനമാണ് വിവിധ ആശുപത്രികളിലെ രോഗികൾക്ക് യഥാസമയം ശസ്ത്രക്രിയ നടത്തി അവയവങ്ങൾ വച്ചുപിടിപ്പിക്കാൻ സഹായകമായത്. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് അവയവദാന പ്രകൃയ പൂർത്തീകരിച്ചത്.
ലോകമാകെ ഗ്രസിച്ച മഹാമാരിയ്ക്കെതിരായ യുദ്ധം സംസ്ഥാനത്തും തുടരുന്നതിനിടയിലും മൃതസഞ്ജീവനി കൈവരിച്ച അസൂയാവഹമായ നേട്ടം അവയവദാന മേഖലയിൽ ശുഭപ്രതീക്ഷയേകുന്നതാണ്.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.