പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമ സിനെ രണ്ടു വര്‍ഷത്തേക്കു കോണ്‍ഗ്രസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. കോ ണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ സോണിയാ ഗാന്ധിക്ക് നല്‍കി.
ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമ സിനെ രണ്ടു വര്‍ഷത്തേക്കു കോണ്‍ഗ്രസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. കോണ്‍ഗ്രസ് അച്ചട ക്ക സമിതി ശുപാര്‍ശ സോണിയാ ഗാന്ധിക്ക് നല്‍കി. രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് അച്ചടക്ക സമി തിയുടെ ആവശ്യം.
എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി നേരത്തെ കെവി തോമസിനു കാരണം കാ ണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു തോമസ് നല്‍കിയ മറുപ ടി ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തു. മറുപടി തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് സമിതി എത്തിച്ചേര്‍ന്നതെന്നാണ് സൂചനകള്‍. അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാക രന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.
തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് തന്നെയാണ് കെപിസിസി നിലപാട്. തനിക്കെതിരായ പ രാതി അച്ചടക്ക സമിതി മുമ്പാകെ ഉള്ളപ്പോഴും കെപിസിസി നേതൃ ത്വത്തെ കെ വി തോമസ് വിമര്‍ശിക്കു ന്നത് തുടരുകയാണ്. ഇത് തന്നെയാണ് കെപിസിസി നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതും. കെ വി തോ മസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ നിലപാട്. എ ന്നാല്‍ കെ വി തോമസ് എഐസിസി അംഗമായതിനാല്‍ നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.