50 വര്‍ഷമായി ഒരു കെപിസിസി പ്രസിഡന്റിനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെ ഒരു ഗതി കേട് ഉണ്ടായാല്‍ അദ്ദേഹത്തെ കാണു ന്ന അവസാന ആളായിരിക്കും താനെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താ ന്‍ ഫോണ്‍ എടുക്കുന്നില്ലെന്ന കെ സുധാകരന്റെ ആരോപണം അടിസ്ഥാനരഹിതമാണ്.അനുവദിച്ച് തരുന്ന സമയത്ത് കെപിസിസി പ്രസിഡന്റിനെ പോയി കാണേണ്ട ഗതികേട് തനിക്കില്ലെന്ന് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചു.
50 വര്‍ഷമായി ഒരു കെപിസിസി പ്രസിഡന്റിനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ല.അങ്ങനെ ഒരു ഗതികേട് ഉണ്ടായാല്‍ അദ്ദേഹത്തെ കാണുന്ന അവസാന ആ ളായിരിക്കും താനെന്ന് മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് മാധ്യമ ങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല എന്ന പരാതി ആര്‍ക്കെങ്കിലും ഉണ്ടായതായി ഇത്രയും കാലത്തെ രാ ഷ്ട്രീയ ജീവിതത്തില്‍ അറിയില്ല. മുതിര്‍ന്ന നേ താക്കളെ ചൂണ്ടി മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിക്കും സുധീരനും 20 മിനിറ്റ് സമയം അനുവദിച്ച് നല്‍കിയെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
എല്ലാവരും ആദരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് വിഎം സുധീരന്‍. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് മാത്രമെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നോ ട്ട് പോകാനാകൂ. അദ്ദേഹത്തിന്റെ മാത്രമല്ല എല്ലാ സീനിയര്‍ നേതാക്കളുടെയും അഭിപ്രായം ഉള്‍ ക്കൊള്ളണം. കണ്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അത് ഹൃദ്യമായിരിക്കണമെന്നും കോണ്‍ഗ്ര സ് ഒരു ജനാധിപത്യപാര്‍ട്ടിയാണെന്നും മുല്ല പ്പള്ളി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.