Breaking News

കെഎസ്‌യു പുനഃസംഘടന : കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; വി ടി ബല്‍റാമും ജയന്തും ചുമതല ഒഴിഞ്ഞു

തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴി യുന്ന കാര്യം വി ടി ബല്‍റാമും അഡ്വ. ജയന്തും കെപിസിസി അധ്യക്ഷ നെ അറിയിച്ചത്. സംഘടനാ കാര്യമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് വി ടി ബല്‍റാമിന്റെ നിലപാട്.

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പുനഃസംഘടന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന രോപിച്ച് മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും അഡ്വ. ജയന്തും ചുമതലയില്‍ നിന്നൊ ഴിഞ്ഞു. തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്ന് പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാന മൊഴിയുന്ന കാര്യം ഇരുവരും കെപിസിസി അധ്യക്ഷനെ അറിയിച്ചത്. സംഘടനാ കാര്യമായതിനാല്‍ പര സ്യ പ്രതികരണത്തിനില്ലെന്നാണ് വി ടി ബല്‍റാമിന്റെ നിലപാട്.

45 പേര്‍ അടങ്ങുന്ന പട്ടികയാണ് സംസ്ഥാനത്ത് കെസ് യുവിന്റെ ചുമതലയുണ്ടായിരുന്ന ബിടി ബല്‍ റാ മും ജയന്തും നല്‍കിയത്. എന്നാല്‍ പുതിയ പട്ടികയില്‍ ഇടം പിടിച്ചത് 94 പേരാണ്. ജംബോ പട്ടികയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു. 5 ദിവ സത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ, 21 ഭാരവാഹികളും 20 നിര്‍വാഹക സമിതി അംഗങ്ങളും അടക്കം 41 അംഗങ്ങള്‍ അടങ്ങുന്ന ലിസ്റ്റായിരുന്നു ഇരുവരും നല്‍കി യത്. കൂടുതല്‍ വൈസ് പ്രസിഡന്റുമാരെ നിയമിക്കുന്നതിലും ഇരുവരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് അന്തിമ പട്ടിക പുറത്തിറക്കിയത്.

സംഘടനാ തിരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ ജം ബോ കമ്മിറ്റികള്‍ പാടില്ലെന്ന കെപിസിസി നിര്‍ദേശം അട്ടിമറിച്ചാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി സംഘനയ്ക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് അവസരം നല്‍കണമെന്ന തീരുമാനം വന്ന തോടെയാണ് വീണ്ടും ജംബോ കമ്മിറ്റിയിലേക്ക് നയിച്ചത്. 25 ശതമാനം വനിതകള്‍ക്ക് അവസരം നല്‍കു മെന്ന പ്രഖ്യാപനവും വാഗ്ദനത്തില്‍ ഒതുങ്ങി.

പട്ടികയുമായി ബന്ധപ്പെട്ട്
കെഎസ്‌യുവിനുള്ളിലും
കടുത്ത അതൃപ്തി

അതേസമയം പുതിയ പട്ടികയുമായി ബന്ധപ്പെട്ട് കെഎസ്‌യുവിനുള്ളിലും കടുത്ത അതൃപ്തിയാ ണുള്ളത്. യോഗ്യതയുള്ള പലര്‍ക്കും അവസരം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. നേതാക്കളുടെ സ്വ ന്തക്കാരെയും നോമിനികളെയും സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയെന്ന് പട്ടികയില്‍ വിയോ ജിപ്പുള്ള പ്രവര്‍ത്തകര്‍ പറയുന്നു. പട്ടികയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അത്യ പ്തിയാണുള്ളത്. കെ സി വോണുഗോപാലും വി ഡി സതീശനും ചേര്‍ന്ന് പട്ടിക അട്ടിമറിച്ചെന്നാണ് ഇ വരുടെ ആരോപ ണം. ഇരുവരും പദവികള്‍ വീതിച്ചെടുത്തതായാണ് എ, ഐ ഗ്രൂപ്പുകളുടെ ആക്ഷേ പം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.