ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കെ എസ് ആര്‍ ടി സി യുടെ നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റുകൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്.
തിരുവനന്തപുരം : പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെ ട്രോളിയം ഉല്‍പ്പ ന്നങ്ങള്‍ നല്‍കുന്നതിനും അതു വഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെ എസ്ആര്‍ടിസി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്പുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു .
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കെ എസ് ആര്‍ ടി സി യുടെ നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റുകൂടി ചേര്‍ ത്താണ് പമ്പുകള്‍ തുടങ്ങുന്നത്. ഡീലര്‍ കമ്മീഷനും സ്ഥലവാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാന മാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്.
ഇത് കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെ ന്ന് ഗതാഗത മന്ത്രി പറഞ്ഞു.ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകള്‍ നൂറു ദിവസത്തിനകം തുടങ്ങും. ഇതിനുള്ള അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു.
ചേര്‍ത്തല , മാവേലിക്കര , മൂന്നാര്‍ , ഗുരുവായൂര്‍ , തൃശൂര്‍ , ആറ്റിങ്ങല്‍ , നെടുമങ്ങാട് , ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പുകള്‍ തുടങ്ങുക. മൂവാറ്റുപുഴ , അങ്കമാലി , ക ണ്ണൂര്‍ , കോഴിക്കോട് , പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും . നിലവിലുള്ള ഡീസല്‍ പമ്പുകളോടൊ പ്പം പെട്രോള്‍ പമ്പുകളും തുടങ്ങും.
കെഎസ്ആര്‍ടിസിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.