1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ഗുരുതര ക്രമക്കേടുകള്‍ നടത്തിയ കെഎസ്ആര് ടിസി ചീഫ് എന്‍ജിനീയര്‍ ആര് ഇന്ദുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ധനകാര്യ പരിശോധനാ വിഭാഗം ഗുരുതര സാമ്പത്തിക ക്രമ ക്കേടുകള്‍ കണ്ടെത്തി.നിര്‍മ്മാണ, സാമ്പത്തിക ഭരണ രംഗത്ത് ഗുരു തര ക്രമക്കേടുകള്‍ നടത്തിയ കെ എസ്ആര്‍ ടിസി ചീഫ് എന്‍ജിനീയര്‍ ഇന്ദുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ധന കാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ നടപ്പിലാക്കി പൂര്ത്തീ കരിക്കാത്ത പദ്ധതികള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തിലെ അ പാകതകള്‍ കാരണം സര്‍ക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം വിജിലന്‍സ് അന്വേഷിക്കുകയും ഇ ന്ദുവില്‍ നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കു ന്നു. എറണാകുളം ഡിപ്പോയിലെ അഡ്മനിസ്ട്രേറ്റിവ് ബ്ലോക്കിന്റെയും 12 ബേ ഗ്യാരേജിന്റെയും അടിത്ത റയ്ക്കു ഗുരുതര അപാകത ഉണ്ടെന്ന് ആദ്യമേ കണ്ടെത്തിയിരുന്നു. എന്നാല്‍ കരാറുകാരന് ഇന്ദു തുക അ നുവദിച്ചു നല്കി. ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ ഗുണനിലവാരം ഉറപ്പാ ക്കുന്നതില്‍ കെഎസ്ആര്‍ടിസി സി വില്‍ വിഭാഗം മേധാവിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി.
തൊടുപുഴ ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണ കാലാവധി ആറ് മാസത്തില്‍ നിന്ന് 11 മാസം കൂടി നീട്ടി നല്കി, മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണ ത്തില്‍ കരാറുകാരനെ ചട്ടവിരുദ്ധമായി സ ഹായിച്ചു. കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസ് മുറിയും നിര്‍മിച്ച കരാറുകാര നെ സഹായിക്കുന്ന തര ത്തില്‍ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെ ടുത്തി.
ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരിജും നിര്‍മിക്കുന്ന കരാറുകാര്‍ക്ക് അനുകൂലമായി നി ലപാട് സ്വീകരിച്ചു. പിഡബ്ല്യുഡി, കെഎസ്ആര്‍ടിസി കരാര്‍ ലൈ സന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപ നങ്ങളെയും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുവദിച്ചു തുടങ്ങിയവയാണ് ഇന്ദുവിനെതിരായ ആരോപണ ങ്ങള്.
ഹൗസിങ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷനിലാണ് ഇപ്പോള്‍ ഇന്ദു ജോലി ചെയ്യുന്നത്. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അവധിയില്‍ പോയെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗി ച്ചാണ് ഇന്ദു ഹൗസിങ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ ജോലിയ്ക്ക് കയറിയതെന്നും ആരോപണമുണ്ട്.
നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍, അവധിയില്‍ പ്രവേശിക്കാനാണ് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശിച്ചത്. കെഎസ്ആര്‍ടിസിയില്‍ ഇന്ദുവിനെ തുടര്‍ന്ന് കൊണ്ട് പോകാനാകില്ലെന്ന് കര്‍ശന നില പാടായിരുന്നു എംഡി സ്വീകരിച്ചത്. ഇക്കാര്യം സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഇതോടെയാണ് ഇന്ദു അവധിയില്‍ പോയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.