Home

കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റ് റി പ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ധനദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത്.

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ 100.75 കോടിയുടെ ക്രമക്കേടില്‍ വിജിലന്‍സ് അ ന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീ കരിച്ചു. 2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടി ലെ കണ്ടെത്തല്‍. സാമ്പത്തിക വിനിയോഗം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെ ന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ധനദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അ ന്വേണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത്.

യുഡിഎഫ് ഭരണ കാലത്ത്, 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കു ന്ന ത്. കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന താണ് ആരോപണം. രേഖകള്‍ സൂക്ഷിക്കാതെ സാമ്പത്തിക വിനിയോഗത്തില്‍ ഉദ്യോഗസ്ഥര്‍ ആശ യകുഴപ്പം സൃഷ്ടിച്ചുവെന്ന് ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വ ത്തി ല്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യ പ്പെട്ടിരുന്നു.

ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആടിസിയു ടെ 100 കോടി രൂപ കാണാനില്ലെന്ന് എം.ഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയത്. ഇടപാടുകള്‍ നടന്ന ഫയലുകള്‍ കാണിനില്ലെന്ന ഗുരുതര ആരോപണവും ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞ വെളിപ്പെടുത്തലിലുണ്ടായിരുന്നു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.