കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടില്‍ അജിത്ത് കുമാറിന്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തില്‍പ്പെട്ടത്. അമ്പിളിയുടെ തലമുടിയിലാണ് ബസിന്റെ മുന്‍ചക്രം നിന്നത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ അ മ്പിളിയുടെ മുടി മുറിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു
കോട്ടയം: ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കവേ കെഎസ്.ആര്‍.ടി.സി. ബസിടിച്ച് ചക്രത്തിന്റെ അടിയി ലേക്ക് വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇളംകാവ് മലകു ന്നം സ്‌കൂള്‍ ബസിലെ ആയ, കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടില്‍ അജിത്ത് കുമാറിന്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തില്‍ പ്പെട്ടത്. അമ്പിളിയുടെ തലമുടിയിലാണ് ബസിന്റെ മുന്‍ചക്രം നിന്നത്. അപകടം കണ്ട് ഓടിയെത്തിയ നാ ട്ടുകാര്‍ അമ്പിളിയുടെ മുടി മുറിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങവനം പുത്തന്‍പാലത്തായിരുന്നു അപകടം. സ്‌കൂള്‍ബസിലെ കുട്ടിക ളെ ഇറക്കി റോഡ് കടത്തിവിട്ട ശേഷം തിരിച്ചുവരാന്‍ റോഡ് മുറിച്ചുകടക്കവേ അമ്പിളിയെ അടൂര്‍നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചു. ബസിനടിയിലേക്ക് വീണ അമ്പിളി യുടെ തലമുടിയുടെ മുകളി ലാണ് ഇടതുഭാഗത്തെ ചക്രം നിന്നത്. തലനാരിഴ മാറിയിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു.
ഓടിയെത്തിയ നാട്ടുകാര്‍ കത്തി ഉപയോഗിച്ച് മുടി മുറിച്ചുമാറ്റി യുവതിയെ പുറത്തെത്തിച്ചു. തലയ്ക്ക് പരി ക്കേറ്റ അമ്പിളിയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.