Kerala

കൃഷി, ആരോഗ്യം, ടൂറിസം മേഖലയില്‍ പ്രവാസി പങ്കാളിത്തം – ലോക കേരളസഭയുടെ സമീപന രേഖ

പ്രവാസി പങ്കാളിത്തത്തോടെ വൈജ്ഞാനിക-സാങ്കേതിക മേഖലയില്‍ തൊഴിലവസരം

 

തിരുവനന്തപുരം : കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ലോക കേരള സഭയുടെ സമീപന രേഖ.

കേരള നോളജ് ഇക്കണോമി മിഷന്‍ വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയില്‍ തൊഴില്‍ ദാതാവായും സ്വീകര്‍ത്താവായും പ്രവാസി പങ്കാളിത്തത്തിന് അവസരം ഒരുക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി രാജീവ് അവതരിപ്പിച്ച സമീപന രേഖ.

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് സഹായകമാകുന്ന പങ്കാളിത്തം ഉറപ്പുവരുത്താന്‍ പ്രവാസികളോട് അഭ്യര്‍ത്ഥിക്കുന്ന സമീപന രേഖ പ്രവാസ ലോകത്തെ വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ അറിവും അനുഭവ ജ്ഞാനവും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കായി പങ്കുവെയ്ക്കാനും നിര്‍ദ്ദേശിക്കുന്നു.

കൃഷി, ആരോഗ്യ മേഖലയില്‍ മുതല്‍ മുടക്കുകയും ഇതില്‍ നിന്ന് ലാഭമെടുക്കാനുമുള്ള നയപരിപാടികള്‍ സമീപന രേഖയില്‍ വിശദീകരിക്കുന്നു. എല്ലാവര്‍ഷവും പ്രവാസി സമൂഹത്തിലെ ഒന്നോ രണ്ടോ ശതമാനം പേര്‍ സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നത് സംസ്ഥാനത്തിന്റെ ടൂറിസം വ്യവസായത്തിന് ഗുണകരമാകും.

വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ച് സ്റ്റുഡന്റസ് എക്‌സേഞ്ച് പരിപാടി ആസൂത്രണം ചെയ്യാനും ലോക കേരള സഭയില്‍ അവതരിപ്പിച്ച സമീപന രേഖ ഉറപ്പു നല്‍കുന്നു.

മൂന്നു ദിവസം നീളുന്ന ലോക കേരള സഭയ്ക്ക് ശനിയാഴ്ച വൈകീട്ടോടെ തിരശീല വീഴും. തലസ്ഥാന നഗരിയിലെ നിയമസഭാ മന്ദിര സമുച്ചയത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് മൂന്നു ദിവസത്തെ സമ്മേളനം അരങ്ങേറിയത്.

അനാരോഗ്യം കാരണം വിശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം വ്യവസായ മന്ത്രി പി രാജീവ് വായിച്ചു.

ചീഫ് സെക്രട്ടറി വി പി ജോയി സഭാ പ്രഖ്യാപനം നടത്തി. സ്പീക്കര്‍ എംബി രാജേഷ് സഭ സമ്മേളനം നിയന്ത്രിച്ചു.

ജോണ്‍ ബ്രിട്ടാസ് എംപി, കെടി ജലീല്‍ എംഎല്‍എ മുന്‍സ്പീക്കറും നോര്‍കറസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍, വ്യവസായ പ്രമുഖരായ ഡോ.എംഎ യൂസഫലി, ഡോ രവി പിള്ള, ഡോ ആസാദി മൂപ്പന്‍, ഡോ എം അനിരുദ്ധന്‍, ഗോകുലം ഗോപാലന്‍ ഡോ നന്ദിതാ മാത്യൂ എന്നിവരായിരുന്നു പ്രസീഡിയം അംഗങ്ങള്‍,

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.