കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ ഇളംകാട് മ്ലാക്കരയിലാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി
കോട്ടയം: കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ട ല്‍.കൂട്ടിക്കലിലെ ഇളംകാട് മ്ലാക്കരയിലാണ് ഇത്തവണ ഉരുള്‍പൊട്ടി യത്. മ്ലാക്കര ഭാഗത്ത് 20 ഓളം കുടും ബങ്ങള്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. അതിനിടെ കിഴക്കന്‍ മേഖലയിലെ ശക്ത മായ മഴയില്‍ മണിമലയാറ്റിലേ ക്ക് എത്തുന്ന പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയരുന്നു. അപകട നിലയിലേക്ക് വെള്ളം എത്തിയിട്ടില്ല.
മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അറി യിച്ചു. നാശനഷ്ടം ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പുല്ലകയാറ്റി ലെ ജലനിരപ്പ് ഉയരുന്നതി നാ ല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മലവെള്ള പ്പാച്ചിലില്‍ മണിമലയാറ്റിലും വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലും നാട്ടു കാര്‍ ജാഗ്രതയിലാണ്.
രണ്ടാഴ്ച മുമ്പ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കൂട്ടിക്കലില്‍ വന്‍ നാശനഷ്ടം വിതച്ചിരുന്നു. ഒക്ടോബര്‍ 16ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം ഇളങ്കാട്, ഏന്ത യാര്‍, കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ട ക്കയം, കാഞ്ഞിരപ്പള്ളി, മണിമല ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. നിരവധി പേര്‍ ദുരന്ത ത്തില്‍ മരിച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.