കൂട്ടിക്കല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം ഏഴായി. ഓട്ടോഡ്രൈവറായ ഓലിക്കല്‍ ഷാലറ്റിന്റെ മൃതദേഹം കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാ ണ് ലഭിച്ചത്. കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല
കോട്ടയം: കൂട്ടിക്കല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം ഏഴായി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ക്ലാരമ്മ ജോ സഫ് (65), സിനി (35), മകള്‍ സോന (10),ഓട്ടോഡ്രൈവറായ ഓലിക്കല്‍ ഷാലറ്റ് (29) എന്നിവരുടെ മൃതദേ ഹങ്ങളാണ് തിരിച്ചറിഞ്ഞ തെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. അവസാനമായി കിട്ടിയ നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഒരു വീട്ടിലെ ആറു പേര്‍ ഉള്‍പ്പെടെ 15 പേരെയാണ് ഇവിടെ കാണാ തായത്.
കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് ഷാലറ്റിന്റെ മൃതദേഹം ലഭിച്ചത്. കാണാതായവരുടെ പട്ടികയില്‍ ഉള്‍ പ്പെട്ടിരുന്നില്ല. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഉരുള്‍പൊട്ടലി ല്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും കരസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.
നിര്‍ത്താതെ പെയ്യുന്ന മഴയും വെളിച്ചക്കുറവും ഗതാഗത പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെ ങ്കിലും ദുരന്തസ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കരസേ നയുടെ ഒരു യൂണിറ്റ് കൂട്ടിക്കലിലേ ക്ക് എത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ ടൗണില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അല്‍പം പ്രയാസ പ്പെട്ടാണെങ്കിലും സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്.
കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാ ഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴി കളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നില യിലേക്ക് കയറി നില്‍ക്കുകയാണെ ന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും വ്യോമസേനയുടെ സഹായം ലഭ്യമാക്കു മെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കിയിലെ കൊക്കയാറില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. ഇവരില്‍ 4 പേര്‍ കുട്ടിക ളാണ്. ഇവരെ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്. തൊടുപുഴ കാഞ്ഞാറില്‍ കഴിഞ്ഞ ദിവസം കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചിരുന്നു. ഇതോടെ ഈ രണ്ട് ദിവസത്തിനിടെ പേമാരിയില്‍ സംസ്ഥാ നത്ത് മരിച്ചവരുടെ എണ്ണം എട്ടായി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.