Breaking News

കൂടുതൽ സ്മാർട്ടാകാൻ ഷാർജ പൊലീസ്: സ്വകാര്യ വാഹനങ്ങളുടെ പരിശോധനയ്ക്ക് ആപ്

ഷാർജ : വാഹന റജിസ്ട്രേഷനും പരിശോധനയും മൊബൈൽ ആപ് വഴിയാക്കി ഷാർജ പൊലീസ്. അപകടങ്ങളിൽനിന്നും കേടുപാടുകളിൽനിന്നും മുക്തമാണെന്ന് ഉറപ്പുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സൗകര്യം. ഷാർജ പൊലീസിന്റെ റാഫിദ് ആപ്പിലൂടെയാണ് ഈ സേവനത്തിന് അപേക്ഷിക്കേണ്ടത്.
ഷാർജയിൽ റജിസ്റ്റർ ചെയ്തതും 8 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതുമായ സ്വകാര്യ വാഹനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. പരമ്പരാഗത പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിക്കുകയോ സാങ്കേതിക പരിശോധനയ്ക്ക് ഹാജരാകുകയോ വേണ്ട.  അതേസമയം കമ്പനിയുടെ ഉടമസ്ഥതകളിലുള്ള വാഹനങ്ങൾക്ക് ഈ സേവനം ലഭിക്കില്ല. വാഹനത്തിന്റെ ഏറ്റവും ഒടുവിലത്തെ സാങ്കേതിക പരിശോധനയ്ക്ക് ശേഷം 18 മാസം കഴിഞ്ഞതാണെങ്കിലും സേവനം ലഭിക്കില്ല. 
എമിറേറ്റിന്റെ ഡിജിറ്റൽ പരിവർത്തനം ഊർജിതമാക്കി വേഗത്തിലും എളുപ്പത്തിലും സ്മാർട്ട് സർക്കാർ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് ഷാർജ പൊലീസിലെ വെഹിക്കിൾ ആൻഡ് ഡ്രൈവർ ലൈസൻസിങ് വകുപ്പ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽകേ പറഞ്ഞു. സമൂഹത്തിന് മെച്ചപ്പെട്ട സേവനങ്ങൾ അതിവേഗം നൽകാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് റാഫിദ് കമ്പനി സിഇഒ അഹ്മദ് ജുമാ അൽ മഷ്റഖ് പറഞ്ഞു. ഷാർജ സർക്കാരിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്മെന്റിന്റെ അനുബന്ധ സ്ഥാപനമാണ് റാഫിദ് വെഹിക്കിൾ സൊല്യൂഷൻസ്.
∙ സേവനത്തിന്  അപേക്ഷിക്കാൻ
വാഹനം അപകടത്തിൽപെട്ടിട്ടില്ലെന്നും കേടുപാടുകൾ ഇല്ലെന്നും സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ റാഫിദ് ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇവ സ്ഥിരീകരിച്ചാൽ ഓൺലൈൻ വഴി റജിസ്ട്രേഷൻ പൂർത്തിയാക്കാം. റാഫിദ് വെഹിക്കിൾ സൊല്യൂഷൻസിന്റെ ‘റിമോട്ട് ഇൻസ്പെക്‌ഷൻ’ എന്ന ഓപ്ഷനിലാണ് സേവനം ലഭിക്കുക.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.