KUWAIT

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റ് എറണാകുളത്ത്

കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുളള സംവിധാനമാണ് കുവൈറ്റ് നാഷണ ല്‍ ഗാര്‍ഡ്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, ബ യോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍ മസിസ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്‌സ് തുടങ്ങി 23 ഓളം തസ്തികക ളിലേക്കാണ് റിക്രൂട്ട്മെന്റ്.

തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സിന്റെ (പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക്) റിക്രൂട്ട്‌മെന്റ് ഫെബ്രുവരി 6 മുതല്‍ 10 വരെ എറ ണാകുളത്ത് നടക്കും. കുവൈറ്റി ന്റെ രാജ്യസുരക്ഷാ ചുമതലയുളള സംവിധാനമാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്. വിവിധ സ്പെഷ്യാലിറ്റി കളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍മസിസ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്‌സ് തുടങ്ങി 23 ഓളം ത സ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമമനുസരിച്ച് ശമ്പളം ലഭി ക്കും. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി ഡോക്ടര്‍, ഫിസിയോതെറാപ്പിസ്റ്റ്,ഡയറ്റീഷ്യന്‍ എന്നിവ ര്‍ക്ക് 45 വയസ്. മറ്റ് തസ്തികകള്‍ക്ക് 35.റിട്ടയര്‍മെന്റ് പ്രായം ഡോക്ടര്‍മാര്‍ക്ക് 75 വയസും മറ്റ് തസ്തികകള്‍ക്ക് 60 വയസും,ജനറല്‍ പ്രാക്റ്റീഷണര്‍, ഇന്റേര്‍ണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, യൂറോളജിസ്റ്റ് സര്‍ജറി, കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി, ഡര്‍മ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റസ്പിറോളജിസ്റ്റ്, അ ലര്‍ജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒപ്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ്, എമര്‍ജന്‍സി മെഡിസിന്‍, നെഫ്രോള ജിസ്റ്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളിലാണ് ഡോക്ടര്‍മാരുടെ ഒഴിവു കള്‍.ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതാണ്.

ഒഴിവുകള്‍ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിരിക്കും.താത്പര്യമുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന 2023 ഫെ ബ്രുവരി 4 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് നോര്‍ക്ക റൂട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സ് വഴി കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം (പുരുഷ ന്മാരുടെ ) 2022 ഓഗസ്റ്റ് മാസം ഓണ്‍ലൈന്‍ മുഖേന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ച ഡോക്ടര്‍മാര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫര്‍മസിസ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡ യറ്റീഷ്യന്‍, നഴ്‌സ് വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥിക്ക് നിയമന ഉത്തരവും കരാറും കൈമാറുന്ന ചടങ്ങും റി ക്രൂട്ട്മെന്റിന്റെ ഭാഗമായി നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 18004253939 (ഇന്ത്യയില്‍ നിന്നും) +91- 8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.