കുവൈറ്റിൽ 90 ഓൺലൈൻ മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കി .
90 ഓൺലൈൻ മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കി
കുവൈറ്റ് :കുവൈറ്റിൽ 90 ഓൺലൈൻ മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കി . കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടത്തിയ സൂക്ഷ്മപരിശോധന ക്യാമ്പയിനിൽ 90 ഇലക്ട്രോണിക് മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കിയതും 73 സ്ഥാപനങ്ങൾക്കെതിരെ പ്രോസീക്യൂഷൻ നടപടി ആരംഭിച്ചതും,മാധ്യമങ്ങളുടെ നിയമ ലംഘനം നിരീക്ഷിക്കുന്ന സമിതിയുടെ ശിപാർശ അനുസരിച്ചാണ് നടപടിയെന്നു വാർത്താവിനിമയ മന്ത്രി ഫഹദ് റൂഹുദ്ദിൻ വ്യക്തമാക്കി.
ഓൺലൈൻ പോർട്ടലുകളും സാറ്റലൈറ്റ് ചാനലുകളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കാൻ മന്ത്രാലയം സമിതി രൂപവൽക്കരിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു.ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദിനാർ മുതൽ 5000 ദിനാർ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസ് ഇഷ്യൂ ചെയ്‌തു ആറ് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ചില്ലങ്കിൽ ലൈസൻസ് റദ്ദാക്കും.
ഓൺലൈൻ ന്യൂസ്‌പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്താപത്രങ്ങളുടെയും, ചാനലുകളുടെയും, വെബ്സൈറ്റുകൾ, എന്നിവ ഉൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധികരണങ്ങളും, നിയമനുസൃത നിയന്ത്രണത്തിനു വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് മീഡിയനിയമം പ്രാബല്ല്യത്തിലാക്കിയതെന്നും, മാധ്യമസ്ഥാപനങ്ങൾ ഇത് അനുസരിക്കണമെന്നും അൻവർ മുറാദ് പറഞ്ഞു.
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…