കുവൈറ്റിൽ അവയവ ദാനം നടത്തുന്നവരിൽ ഏറ്റവും അധികം പേർ ഇന്ത്യക്കാർ. ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു ഇന്ത്യക്കാർക്ക് തൊട്ടു പിന്നിൽ. കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സോഷ്യൽ സയൻസ് കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച സിമ്പോസിയത്തിൽ കോളേജ് ഓഫ് സോഷ്യൽ സയൻസസ് ആക്ടിംഗ് ഡീൻ ഡോ. മഹാ അൽ-സിജാരിയാണു ഇക്കാര്യം വ്യക്തമാക്കിയത്.
മരിച്ചവരും ജീവിച്ചിരിക്കുന്നവരും എന്നിങ്ങനെ രണ്ട് തരത്തിലുള്ള അവയവദാതാക്കളാണുള്ളത്. ജീവിച്ചിരിക്കുന്ന ദാതാവിനു നിർദ്ദിഷ്ടവും പരിമിതവുമായ അവയവങ്ങളാണു ദാനം ചെയ്യാൻ സാധിക്കുക. മരണാനന്തര ദാതാക്കളുടെ അവയവങ്ങൾ ആരോഗ്യ കരമാണെങ്കിൽ നിരവധി അവയവങ്ങൾ ദാനം ചെയ്യുവാനും 8 പേർക്കെങ്കിലും പുതു ജീവൻ നൽകുവാനും സാധിക്കുന്നതാണ്.
നേരത്തെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണു കുവൈറ്റ് അവയവങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. 1996 ലാണു രാജ്യത്ത് അവയവങ്ങൾ ദാനം ചെയ്യൽ ആരംഭിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച ആളുടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരം മറ്റൊരാൾക്ക് ദാനം ചെയ്യാവുന്നതാണ്. എന്നാൽ മത പണ്ഠിതന്മാർ ഇതിനു വിലക്ക് ഏർപ്പെടുത്തിയത് മൂലം ബന്ധുക്കളിൽ പലരും ഇതിനു തയ്യാറാകുന്നില്ല. ഇത് കാരണം അറബ് ഇസ്ലാമിക ലോകത്ത് ഇത് വേണ്ടത്ര പ്രോത്സാഹിക്കപ്പെടുന്നില്ല.
1979-ൽ കുവൈത്തിലെ ചെസ്റ്റ് ആശുപത്രിയിൽ വെച്ചാണു ഗൾഫിലെ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. എന്നാൽ അവയവദാന സംസ്കാരം കുവൈറ്റ് ഇപ്പോഴും വളരെ ദുർബ്ബലമാണു എന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.