Gulf

കുവൈത്ത് : സുരക്ഷാ പരിശോധന തുടരുന്നു അറസ്റ്റിലായത് മുന്നൂറിലേറെ പേര്‍

കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റിലും മറ്റുമായി നടന്ന സുരക്ഷാ പരിശോധനയിലാണ് പ്രവാസികളടക്കം നിരവധി പേര്‍ പിടിയിലായത്

കുവൈത്ത് സിറ്റി : നിയമലംഘകരെ പിടികൂടുന്നതിന് നടത്തിയ സംയുക്ത റെയ്ഡില്‍ നിരവധി പേര്‍ പിടിയിലായി.

വ്യാഴാഴ്ച രാത്രി തുടങ്ങിയ പരിശോധന പലയിടങ്ങളിലും ശനിയാഴ്ചയും തുടരുകയാണ്. അഹമദി ഗവര്‍ണറേറ്റിലെ സെക്യുരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

അല്‍ വഫ്ര, മിന അബ്ദുള്ള എന്നിവടങ്ങളിലും പരിശോധന നടന്നു. മതിയായ രേഖകളില്ലാതെ താമസിച്ച 145 പേരെയും പിടികിട്ടാപ്പുള്ളികളായിരുന്ന 11 പേരെയും അറസ്റ്റു ചെയ്തു.

മദ്യപിച്ചും ലഹരിക്ക് അടിമയായ നിലയില്‍ ആറു പേരേയും പോലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് 60 ബോട്ടില്‍ അനധികൃത മദ്യം പിടികൂടി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 166 പേരേയാണ് മതിയായ രേഖകളില്ലാതെ താമസിച്ചതിന് പിടികൂടിയത്.

താമസ വീസയില്ലാത്തവരാണ് പിടികൂടിയവരില്‍ ഏറേ പേരും. സ്റ്റാളുകളിലും മറ്റും ജോലി ചെയ്യുന്നവരുടെ രേഖകളും പരിശോധിച്ചു.

ലേബര്‍ ക്യാംപുകളിലും മറ്റ് ഉറങ്ങിക്കിടന്നവരെ നേരം പുലരുമ്പോള്‍ തന്നെ എഴുന്നേല്‍പ്പിച്ചാണ് രേഖകള്‍ പരിശോധിച്ചത്.

സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബി ഫര്‍വാനിയ സെക്യുരിറ്റി ഡയറക്ടര്‍ ജന റല്‍ ബ്രിഗേഡിയര്‍ അബ്ദുള്ള സഫ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന നടന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.