Breaking News

കുവൈത്ത്: സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന് പുതിയ നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം.

കുവൈത്ത് സിറ്റി: സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന് പുതിയ നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. ലൈസൻസ് പുതുക്കുന്നതിനായി എല്ലാ കമ്പനികളും ‘യഥാർഥ ഗുണ ഭോക്താവിനെ’ വെളിപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ഹാർസ് പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിന്റെ കൊമേഴ്സ്യൽ രജിസ്ട്രി പോർട്ടലിലൂടെ കമ്പനികൾ ലൈസൻസ് പുതുക്കുമ്പോഴാണ് വിവരങ്ങൾ നൽകേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.കമ്പനി ഉടമകളായ കുവൈത്തികളല്ലാത്തവരുടെ പേര്, സിവിൽ ഐ.ഡി നമ്പർ, ഇ-മെയിൽ, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. രാജ്യത്ത് രജിസ്റ്റർ ചെയ്ത കമ്പനികൾക്കും ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ലിസ്റ്റ് ചെയ്ത കമ്പനികൾക്കുമാണ് പുതിയ നിർദേശം ബാ​ധ​കം.
ഇതോടെ സർക്കാർ ഏജൻസികൾക്കും ജുഡീഷ്യൽ അധികാരികൾക്കും റെഗുലേറ്ററി ബോഡികൾക്കും ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.