Breaking News

കുവൈത്ത് മരുഭൂമിയില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; നിർണായകമായത് രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍.

കുവൈത്ത്‌സിറ്റി  : ജഹ്‌റ മരുഭൂമിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യന്‍ പൗരന്റെതെന്ന് തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് വൈ.എസ്.ആര്‍ ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടില്‍ വീരാന്‍ജുലു (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സ്‌പോണ്‍സറായ കുവൈത്ത് സ്വദേശിയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസൂത്രിതമായ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 
പൊലീസ് പറയുന്നത് 
കാറിലെത്തിയ ഒരാള്‍ മാലിന്യ കൂമ്പാരത്തില്‍ രക്ത കറപുരണ്ട വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് വാഹന ഉടമയിലെത്തി. ഇയാളുടെ വാഹനം പരിശോധിച്ചപ്പോള്‍ വാഹനത്തിനുള്ളിലും രക്തക്കറ കണ്ടെത്തി.  ചോദ്യം ചെയ്യലില്‍ ഡ്രൈവറെ കൊന്ന് മൃതദേഹം അംങ്കാര സ്‌ക്രാപ് യാര്‍ഡിന് പിന്നിലുള്ള മരുഭൂമി പ്രദേശത്ത് തള്ളിയതായി പ്രതി സമ്മതിച്ചു. അല്‍-ജഹ്റ ഗവര്‍ണറേറ്റിലെ സാദ് അല്‍ അബ്ദുല്ല ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസാണ് അന്വേഷണം നടത്തിയത്.
പത്ത് വര്‍ഷമായി ഈ സ്‌പോണ്‍സറുടെ കൂടെ ആയിരുന്നു വീരാന്‍ജുലു ജോലി ചെയ്തിരുന്നത്. നാലുവര്‍ഷം മുമ്പാണ് ഭാര്യ ചെന്നകേസുലമ്മയേയും ഇതേ വീട്ടില്‍ വീരാന്‍ജുലു ജോലിക്കു കൊണ്ടുവന്നത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് വീരാന്‍ജുലുവിനെ കാണാതാകുന്നത്. സ്‌പോണ്‍സറോടൊപ്പം മരുഭൂമിപ്രദേശത്തേക്ക് പോകുകയാണെന്ന സന്ദേശം രാത്രിയില്‍ ഭാര്യയ്ക്ക് അയച്ചിരുന്നു. സ്പോണ്‍സര്‍  തിരിച്ചെത്തിയെങ്കിലും വീരാന്‍ജുലു മടങ്ങിയെത്തിയില്ല.
പിറ്റേന്ന് വീരാന്‍ജുലുവിനെക്കുറിച്ചു അന്വേഷിച്ചെങ്കിലും സ്പോണ്‍സര്‍ കൃത്യമായ മറുപടി നല്‍കിയില്ല. രണ്ടുദിവസം മുമ്പ് സ്‌പോണ്‍സറും വീരാന്‍ജുലുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. വീരാന്‍ജുലു മടങ്ങിയെത്താതായപ്പോള്‍ ഭാര്യ ചെന്നകേസുലമ്മയ്ക്ക് ഭീതിയായി. തുടര്‍ന്ന് കുവൈത്തിലുള്ള വീരാന്‍ജുലുവിന്റെ സഹോദരങ്ങളെയും മറ്റു സുഹൃത്തുക്കളെയും ഫോണിലൂടെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വാഹനാപകടം വല്ലതും നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ ആശുപത്രിയില്‍ തിരക്കാനുള്ള നീക്കം സ്‌പോണ്‍സര്‍ തടസപ്പെടുത്തി. തിങ്കളാഴ്ച പൊലീസുകാര്‍ വന്ന് തിരക്കിയപ്പോഴാണ് ഭര്‍ത്താവിന്റെ ദാരുണമരണം ചെന്നകേസുലമ്മ അറിയുന്നത്. 
ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ബുധനാഴ്ച രാത്രിയോടെ വീരാന്‍ജുലുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ ചെന്നകേസുലമ്മയും വീരാന്‍ജുലുവിന്റെ കുവൈത്തിലുള്ള രണ്ട് അര്‍ധസഹോദരങ്ങളും മൃതദേഹത്തോടൊപ്പം നാട്ടിലേക്കുപോയിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.