ജലീബ് അല്‍ ഷുയൈബ് ഫഹാഹില്‍ എന്നിവടങ്ങളിലെ ബിഎല്‍എസ് കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടഞ്ഞുകിടക്കും
കുവൈത്ത് സിറ്റി : കോണ്‍സുലാര്‍ സേവനങ്ങളും മറ്റും സജ്ജമാക്കുന്ന ഔട്ട് സോഴ്‌സിംഗ് കേന്ദ്രമായ ബിഎല്‍എസിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം. സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എംബസി ഔട്ട് സോഴ്‌സിംഗ് കേന്ദ്രം ഇനി മുതല്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെയും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ രാത്രി 9.30 വരെയുമാകും പ്രവര്‍ത്തിക്കുക.
രാവിലെ പത്തു മണിവരെ സമര്‍പ്പിക്കുന്ന ഡോക്യുമെന്റുകള്‍ അറ്റസ്റ്റ് ചെയ്ത് അന്നു തന്നെ വൈകീട്ട് തിരികെ ലഭിക്കും. രാത്രി ഒമ്പതരയ്ക്ക് വരെ പ്രവര്‍ത്തിക്കുമെങ്കിലും ടോക്കണ്‍ ഒമ്പതു മണിവരെ മാത്രമേ നല്‍കുകയുള്ളു.
രാവിലെ പത്തിനു ശേഷം സമര്‍പ്പിക്കപ്പെടുന്ന രേഖകള്‍ പിറ്റേദിവസം വൈകീട്ട് ആറിനും രാത്രി ഒമ്പതരയ്ക്കുമിടയില്‍ കൈപ്പറ്റാം.
അടിയന്തര സാഹചര്യത്തിലുള്ള രേഖകള്‍ ഉടനെ തന്നെ ലഭ്യമാകും. അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ഏതു സമയത്തും ലഭിക്കും. ഇതിനായി 965 22211228, 965 65506360 എന്നീ വാട്‌സ്ആപ് നമ്പറുകളില്‍ ബന്ധപ്പെടണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.