മനാമ: ബഹ്റൈനും കുവൈത്തും തമ്മിലുള്ള തുറമുഖങ്ങൾ, കച്ചവടപരമായ കപ്പൽ ഗതാഗത കരാർ എന്നിവക്ക് അംഗീകാരം നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പാർലമെന്റ് അംഗങ്ങളുടെയും ശൂറ കൗൺസിലിന്റെയും അംഗീകാരത്തെ തുടർന്നാണ് 2025ലെ നിയമം (22) ഹമദ് രാജാവ് അംഗീകരിച്ചത്. 2024 ഒക്ടോബർ 20ന് വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയുടെയും അധ്യക്ഷതയിൽ കുവൈത്തിൽവെച്ച് നടന്ന സംയുക്ത ഉന്നത സമിതി യോഗത്തിലായിരുന്നു കരാർ ഒപ്പിട്ടിരുന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചെക്ക് നിയന്ത്രണം, ജോയന്റ് അക്കൗണ്ട് നടപടിക്രമങ്ങൾ, സാമ്പത്തിക ബാധ്യതകളുടെ നിയമപരമായ നിർവഹണം, സാമ്പത്തിക ഇടപാടുകളിലെ ഉപഭോക്തൃ സംരക്ഷണം എന്നിവയിലെ ഭേദഗതി ഉൾപ്പെടുത്തിക്കൊണ്ടുള്ള 2025ലെ നിയമം (23)ഉം ഹമദ് രാജാവ് അംഗീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തൽ, സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചുള്ള വിലയിരുത്തൽ, സാമ്പത്തിക, നിക്ഷേപം, സുരക്ഷ, വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ കരാർ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.