കുവൈത്ത് സിറ്റി : ബയോമെട്രിക് വിരലടയാള പ്രക്രിയ ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം അറിയിച്ചു. ആറ് ഗവര്‍ണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിന്‍റെ ബയോമെട്രിക് കേന്ദ്രങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. റജിസ്‌ട്രേഷന്‍റെ എണ്ണം ക്രമാനുഗതമായി വർധിച്ചിട്ടുണ്ടന്ന് അധികൃതര്‍ അറിയിച്ചു.
വിദേശികളില്‍ ഒന്നര ലക്ഷത്തോളം പേര്‍ ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. സ്വദേശികള്‍ 16,000 ഉം പൗരത്വരഹിതര്‍ 70,000 പേരും ബയോമെട്രിക് എടുക്കാനുണ്ട്. സ്വദേശികളില്‍, വിദേശത്ത് പഠിക്കുന്നവര്‍, നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവരും, കൂടാതെ സാമ്പത്തികമോ ക്രിമിനല്‍ കേസുകളോ കാരണം നിയമനടപടികള്‍ ഒഴിവാക്കുന്ന വ്യക്തികളുമാണ്.
വിദേശികളില്‍ നാട്ടിലുള്ളവരും, കേസുകളോ താമസ-കുടിയേറ്റ നിയമ ലംഘനങ്ങളോ കാരണം റജിസ്റ്റര്‍ ചെയ്യാത്തവരുമാണ്. നിലവില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന 18 വയസ്സ് തികഞ്ഞ എല്ലാവരുടെയും ബയോമെട്രിക് വിമാനത്താവളത്തില്‍ വച്ച് തന്നെ എടുത്ത് വരുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.