Breaking News

കുവൈത്ത്‌ ബയോമെട്രിക് അവസാനിക്കാൻ 40 ദിനങ്ങൾ; റജിസ്ട്രേഷൻ പൂർത്തിയാക്കാൻ 470,978 വിദേശികള്‍.

കുവൈത്ത്‌സിറ്റി : ബയോമെട്രിക് വിരലടയാളത്തിന് 470,978 വിദേശികള്‍ കൂടി റജിസ്ട്രര്‍ ചെയ്യാനുണ്ടന്ന് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പേഴ്‌സനല്‍ ഐഡന്റിഫിക്കേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നായിഫ് അല്‍ മുതൈരി വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് വിദേശികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം.

87 ശതമാനം വിദേശികള്‍ ഇതുവരെ നടപടിക്രമങ്ങള്‍ പൂർത്തികരിച്ചിട്ടുണ്ട്. പൂര്‍ത്തികരിക്കാനുള്ള 470,978 വിദേശികളില്‍ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്. സഹേല്‍ ആപ്പ് , മെറ്റ പ്ലാറ്റ്ഫോം മൂഖേന അപ്പോയ്ന്റ്മെന്റ് എടുത്ത് വേണം ബയോമെട്രിക് കേന്ദ്രങ്ങളില്‍ എത്താൻ.  

കുവൈത്ത് പൗരന്മാരില്‍ 98 ശതമാനവും ബയോമെട്രിക് വിരലടയാളത്തിന് വിധേയമായിട്ടുണ്ടെന്നും ബ്രിഗേഡിയര്‍ അറിയിച്ചു. രണ്ട് ശതമാനം കുവൈത്ത് സ്വദേശികള്‍ അതായത് 20,085 പേര്‍ ഇതുവരെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതില്‍ തന്നെ 9,803 പേര്‍ വിദേശത്താണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കുവൈത്ത് സര്‍വകലാശാലയുമായി സഹകരിച്ച് സാദ് അല്‍ അബ്ദുല്ല അക്കാദമി ഫോര്‍ സെക്യൂരിറ്റി സയന്‍സസ് സംഘടിപ്പിച്ച  “Legal Dimensions of Biometric Fingerprints in Light of International Human Rights Agreements and Local Legislation,” ‘ എന്ന സിമ്പോസിയത്തിലാണ് ബ്രിഗേഡിയര്‍ അല്‍ മുതൈരി പ്രസ്തുത സ്ഥിതിവിവരക്കണക്കുകള്‍ പങ്കുവച്ചത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.