കുവൈത്തിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഏവരും പ്രവര്‍ത്തിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി
കുവൈത്ത് സിറ്റി : പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പ്രവാസികളായവരെ കണ്ടെത്തി നാടുകടത്തുമെന്ന് കുവൈത്ത് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷം പ്രവാസികളായ ചിലര്‍ ഫഹാഹീലില്‍ നടത്തിയ പ്രതിഷേധവും മുദ്രാവാക്യം വിളിയും കുവൈത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഇവരെ നാടുകടത്തും.
ഇന്ത്യയിലെ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പ്രവാചക നിന്ദ നടത്തിയ ബിജെപി വക്താവിന്റെ നിലപാടുകള്‍ക്കെതിരെയാണ് പ്രവാസികളായ ചിലര്‍ പ്രതിഷേധ പ്രകടനവും മുദ്രാവാക്യം വിളികളും നടത്തിയത്.
ഇവര്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വീഡിയോ,സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവരെ കണ്ടെത്തി നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കും. വീണ്ടും കുവൈത്തിലേക്ക് ഇവര്‍ കടക്കുന്നതിന് നിരോധനവും ഉണ്ടാകും.
ഒരു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും മുദ്രാവാക്യം വിളികളും അനുവദനീയമല്ലെന്നും ഇത് കുവൈത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.