കുവൈത്ത്‌സിറ്റി : കുവൈത്തിന്റെ ദേശീയ, വിമോചന ദിനാചരണത്തിന് ആശംസ നേർന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക. ഇന്ത്യ-കുവൈത്ത് പങ്കാളിത്തം കെട്ടിപ്പടുക്കുകയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന അമീര്‍ ഷെയ്ഖ് മെഷാല്‍ അൽ അഹമ്മദ് അല്‍ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ മുബാറക് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവര്‍ക്ക് സ്ഥാനപതി നന്ദി അറിയിച്ചു. സര്‍ക്കാരിനും രാജ്യത്തെ ജനങ്ങൾക്കും ആശംസകളും നേർന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര, വ്യാപാര ബന്ധമാണ് ഇന്ത്യയും കുവൈത്തും തമ്മിൽ. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം സൗഹൃദത്തിനും സഹകരണത്തിനും ആക്കം കൂട്ടി. കുവൈത്തിന്റെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍കബീര്‍’ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയത് ഇന്ത്യയുമായുള്ള ബന്ധത്തിന് കുവൈത്ത് നേതൃത്വം നല്‍കുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണ്. കുവൈത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ വരും കാലങ്ങളില്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും സ്ഥാനപതി ആശംസിച്ചു. ഒപ്പം വിശുദ്ധ റമസാൻ ആശംസകളും നേർന്നു. ഈ മാസം 25ന് ദേശീയ ദിനവും 26ന് വിമോചന ദിനവുമാണ് ആഘോഷിക്കുന്നത്. 2 ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.