കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ സാധ്യത. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധി ദിവസങ്ങളാണ്. വ്യാഴാഴ്ച സർക്കാർ വിശ്രമ ദിനമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടിച്ചേർന്ന് അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്നാണ് സൂചന.ജനുവരി മാസം അവസാനം അമീർ ബയാൻ പാലസിൽ കൊടി ഉയർത്തുന്നതോടെയാണ് ദേശീയ ദിനാഘോഷത്തിന് തുടക്കമാകുന്നത്. തുടർന്ന്, എല്ലാ ഗവർണറേറ്റുകളിലും പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കും. ‘ഹലാ ഫെബ്രുവരി’ എന്ന പേരിലാണ് ആഘോഷങ്ങൾ അറിയപ്പെടുന്നത്.
ഈ മാസം 21 മുതൽ മാർച്ച് 31 വരെ രാജ്യത്ത് ആദ്യമായി ‘യാ ഹാല’ ഷോപ്പിങ് ഫെസ്റ്റിവൽ നടക്കും. സെലിബ്രേഷൻ ഓഫ് നാഷനൽ ഹോളിഡേഴ്സ് ആൻഡ് ഒക്കേഷണൽ സ്റ്റാൻഡിങ് കമ്മിറ്റിയാണ് 70 ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ പത്ത് ദിനാറിന് പർച്ചേസ് ചെയ്താൽ ഒരു കൂപ്പൺ ലഭിക്കും.
120 ആഡംബര കാറുകൾ ഉൾപ്പെടെ മൊത്തം 8 മില്യൻ ഡോളറിലധികം സമ്മാനത്തുകയാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 120 കാറുകൾക്ക് 10 നറുക്കെടുപ്പുകളാണ് ഉണ്ടാവുക. ഡ്രോൺ ഷോകൾ, വെടിക്കെട്ട് തുടങ്ങിയ വിവിധ പരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുക, പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക, പൊതു-സ്വകാര്യ സഹകരണം വർധിപ്പിക്കുക തുടങ്ങിയവയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങൾ.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.