കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്ത അപകടങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി കർശന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജനറൽ ഫയർ ഫോഴ്സ് സംഘം ബ്നൈദ് അൽ ഖർ പ്രദേശത്ത് പരിശോധന കാമ്പയിൻ നടത്തി. കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷ, അഗ്നി പ്രതിരോധ നിയമങ്ങൾ സംഘം പരിശോധിച്ചു. തീപിടിത്തം പ്രതിരോധിക്കുന്നതിനായുള്ള ജനറൽ ഫയർ ഫോഴ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ട നിരവധി സ്ഥാപനങ്ങൾ സംഘം അടച്ചുപൂട്ടി.
ആഭ്യന്തര മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, പരിസ്ഥിതി പൊതു അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, ഭക്ഷ്യ-കാർഷിക അതോറിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. രാജ്യത്ത് വേനൽ കനത്തതോടെ തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സൽമിയിൽ സ്ക്രാപ്പ്യാഡിൽ വൻ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ അപ്പാർട്മെന്റുകളിലും തീപിടിത്തം റിപ്പോർട്ടു ചെയ്തിരുന്നു. അപകടങ്ങൾ വരാതെ ജാഗ്രത പാലിക്കാനും അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാനും അധികൃതർ ഉണർത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.