Breaking News

കുവൈത്ത് ഗതാഗത നിയമ പരിഷ്‌കരണം; സജീവ ബോധവല്‍ക്കരണവുമായി ആഭ്യന്തര മന്ത്രാലയം.

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഗതാഗത നിയമ പരിഷ്‌ക്കരണം. രാജ്യത്തെ അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ഗതാഗത നിയമ ഭേദഗതി ചെയ്തത് ഏപ്രില്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നടപ്പാക്കുന്നതിന് മുന്നോടിയായി ആഭ്യന്തരമന്ത്രാലയം വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. അറബിക്, ഹിന്ദി കൂടാതെ അഞ്ച് ഭാഷകളില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് വരുന്നു.പൗരന്മാര്‍ക്കും രാജ്യത്തെ വിദേശികള്‍ക്ക് എളുപ്പം മനസ്സിലാക്കുന്ന കഴിയുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ജനുവരി 30 മുതല്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ ഓരോ കാര്‍ഡുകള്‍ വച്ചാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറയിരിക്കുന്നത്.
∙സീറ്റ് ബെല്‍റ്റ്
വാഹനം ഓടിക്കുന്ന വ്യക്തിയും, മുന്‍ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അലെങ്കില്‍ 30 ദിനാര്‍ പിഴ. എന്നാല്‍ കേസ് കോടതിയിലേക്ക് പോയാല്‍ കുറഞ്ഞത് ഒരു മാസം തടവ് ശിക്ഷ. 50 മുതല്‍ 1000 ദിനാര്‍ വരെ പിഴയും ഈടാക്കും.
∙ മൊബൈല്‍ ഫോണ്‍ ഉപയോഗം
ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍/ഏതെങ്കില്ലും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കൈവശം വച്ചുള്ള ഉപയോഗത്തിന് 75 ദിനാര്‍ പിഴ ഒടുക്കണം. പൊലീസിന്റെ നേരിട്ടുള്ള പിഴ ശിക്ഷ അല്ലാതെ കേസ് കോടതിയിലേക്ക് മാറ്റിയാല്‍ മൂന്ന് മാസം തടവ് ശിക്ഷ/അലെങ്കില്‍ 150 മുതല്‍ 300 ദിനാര്‍ പിഴ നല്‍കേണ്ടി വരും.
∙ ചുവപ്പ് സിഗ്‌നല്‍
ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍150 ദിനാര്‍ പിഴ. കേസ് കോടതിയിലേക്ക് വിട്ടാല്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതുപോലെതന്നെ പിഴതുക 600 മുതല്‍ 1000 വരെയാണ് നിര്‍വചിച്ചിരിക്കുന്നത്.
∙ അനുവാദമില്ലാതെ ‘റെയ്‌സ്’ 
മൂന്ന് പ്രധാന കാര്യങ്ങളാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അനുവദം ഇല്ലാതെ നിരത്തിൽ വാഹനം അപകടകരമാവിധം ഓടിച്ചാല്‍/അനുവാദം ലഭിച്ചശേഷം ലംഘനം നടത്തിയാല്‍, അത്‌പോലെതന്നെ കൂട്ടം ചേര്‍ന്ന് വാഹനങ്ങള്‍ ഓടിച്ച് മറ്റുള്ളവര്‍ക്ക് അപകടമോ, നാശനഷ്ടമോ സംഭവിച്ചാല്‍ 150 ദിനാറാണ് പിഴ. കേസ് കോടതിയുടെ മുന്നിലെത്തിയാല്‍, ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ. അല്ലെങ്കില്‍ 600-മുതല്‍ 1000 ദിനാര്‍ പിഴ കൊടുക്കേണ്ടി വരും.
കൂടാതെ, പത്ത് വയസ്സിനു താഴെയുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്ക് ഇരുത്തിയാല്‍ 500 ദിനാര്‍ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ഉണ്ടാകുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-സബഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കൂടെ വാഹനത്തില്‍ മുതിര്‍ന്നവര്‍ എപ്പോഴും കാണണം. അല്ലാത്തപക്ഷം, ബാലാവകാശ നിയമ പ്രകാരമുള്ള കുറ്റകൃത്യമാണ്.
വാഹനം ഓടിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കി പിന്‍ സീറ്റില്‍ ഇരുത്തുകയും ചെയ്യണം. കഴിഞ്ഞ വര്‍ഷം വിവിധ വാഹനാപകടങ്ങളില്‍ 284 മരണങ്ങള്‍ നടന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി അപകടങ്ങള്‍ കുറയ്ക്കുക എന്നാതാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.