കുവൈത്ത് സിറ്റി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഗതാഗതത്തിരക്ക് കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം. ‘ഗതാഗത തടസ്സമില്ലാത്ത അധ്യയനവർഷം’ എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സുരക്ഷാ പദ്ധതികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. റോഡുകളിലെ തിരക്ക് കുറക്കാൻ സ്കൂൾ ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിക്കാൻ രക്ഷിതാക്കളോട് അധികൃതർ അഭ്യർഥിച്ചു.
പൊതുഗതാഗത ബസുകൾ ഉപയോഗിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറക്കാൻ കഴിയും. സ്കൂൾ പ്രവേശന കവാടത്തിന് മുന്നിൽ കുട്ടികളെ നേരിട്ട് ഇറക്കിവിടരുത്. ഇത് റോഡ് തടസ്സപ്പെടുത്തുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ ചൂണ്ടിക്കാട്ടി.ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും സ്കൂളുകൾക്ക് സമീപവും ആവശ്യത്തിന് പെട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളുടെ തിരക്ക് കൂടുന്ന സമയങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് കൺട്രോൾ ഡിപാർട്മെന്റ് സ്വമേധയാ സിഗ്നൽ തുറക്കുമെന്നും അധികൃതർ അറിയിച്ചു..
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.