കുവൈത്ത് സിറ്റി: കനത്ത ചൂടിനും കാറ്റിനും അവസാനമാകുന്നു. കാലാവസ്ഥയിൽ സുന്ദരമായ കാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ബുധനാഴ്ച ‘സുഹൈൽ’ നക്ഷത്രം തെളിയും. ഇതോടെ കാലാവസ്ഥയിൽ വലിയ മാറ്റം പ്രകടമാകും. തുടർന്നുള്ള ദിവസങ്ങളിൽ കനത്ത ചൂട് കുറയുകയും പകലിന്റെ നീളം ക്രമേണ കുറഞ്ഞുവരുകയും ചെയ്യും. അറേബ്യൻ പെനിൻസുലയിലെ ഏറ്റവും ശ്രദ്ധേയമായ നക്ഷത്രങ്ങളിലൊന്നാണ് സുഹൈൽ നക്ഷത്രം. മറ്റു അറേബ്യൻ രാജ്യങ്ങളിൽ ദിവസങ്ങൾക്കു മുമ്പ് നക്ഷത്രം പ്രത്യക്ഷമായിരുന്നു. ആദ്യം തെക്ക് പ്രത്യക്ഷപ്പെടുന്ന നക്ഷത്രം വടക്കുള്ള കുവൈത്തിന്റെ ആകാശത്ത് തെളിയാൻ കാലതാമസം എടുക്കുന്നതിനാലാണ് ഇവിടെ വൈകുന്നത്.
ആകാശത്തെത്തുന്ന നക്ഷത്രങ്ങളെ നോക്കി ഋതുഭേദങ്ങളുടെ മാറ്റം കണക്കാക്കുന്ന അറബികൾക്ക് പരമ്പരാഗതകാലം മുതൽ സുഹൈൽ പ്രധാന അടയാളമാണ്. ചൂടിന്റെ തീവ്രത കുറഞ്ഞുവരുന്നതിന്റെ സൂചകമായും പുതിയ കാർഷിക സീസണിന്റെ തുടക്കത്തിനുള്ള സമയമായും ഇതിനെ കണക്കാക്കുന്നു. സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ ചൂട് കാലം അവസാനിക്കുന്നു. തുടർന്നുവരുന്ന ദിവസങ്ങളിൽ മിതമായ കാലാവസ്ഥയിലേക്കും ഒക്ടോബർ പകുതിയോടെ ശീതകാലത്തിലേക്കും നീങ്ങുന്നു.
സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ, വിവിധ ഗൾഫ് രാജ്യങ്ങളിലെ പർവതനിരകളിൽ മേഘങ്ങൾ താഴുകയും, തെക്ക്-കിഴക്കൻ കാറ്റിനൊപ്പം ചാറ്റൽമഴയുമെത്തും. മധ്യപൂർവേഷ്യ ഉൾപ്പെടുന്ന ഉത്തരാർധ ഗോളത്തിലെ ഋതുമാറ്റത്തിന്റെ ലക്ഷണമാണ് സുഹൈൽ നക്ഷത്ര ഉദയം.
ഗോളശാസ്ത്രജ്ഞരുടെ ഭാഷയിലെ ‘കാനോപസ് സ്റ്റാർ’ ആണ് സുഹൈൽ നക്ഷത്രം എന്നപേരിൽ അറബ് മേഖലയിൽ അറിയപ്പെടുന്നത്. ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ നക്ഷത്രമാണിത്. ഭൂമിയിൽനിന്ന് 310 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. സൂര്യന്റെ പതിനായിരം മടങ്ങ് തിളക്കവും എട്ട് മടങ്ങ് വലുപ്പവുമുണ്ടെന്നാണ് കണക്കാക്കുന്നത്. ശക്തമായ വെളിച്ചം മൂലം പ്രഭാതത്തിലും ഈ നക്ഷത്രത്തെ കാണാം. സുഹൈൽ നക്ഷത്രം സംബന്ധിച്ച് അറബികൾക്ക് പുരാതന കാലം മുതൽ തന്നെ ധാരണയുണ്ടെന്ന് പൗരാണിക അറബ് കവിതകളും സാഹിത്യങ്ങ ളും സാക്ഷ്യപ്പെടുത്തുന്നു.ഭൂമിയുടെയും സൂര്യന്റെയും സ്ഥാനമാറ്റം ഋതുമാറ്റത്തിന് കാരണമാകുന്നുണ്ട്. സൂര്യനെ ചുറ്റി കറങ്ങുന്ന ഭൂമി എവിടെയെത്തിയെന്ന് അറിയാൻ നക്ഷത്രങ്ങളുടെ സ്ഥാനം എവിടെ എന്ന് നിരീക്ഷിക്കുക മാത്രമാണ് പഴയകാല വഴി. ഈ യാത്രക്കിടയിൽ മറ്റു നക്ഷത്ര സമൂഹങ്ങളുടെ സാന്നിധ്യം കാണുന്നത് ഭൂമിയിലുള്ള നാം അവിടെ കറങ്ങിയെത്തുന്നതുകൊണ്ടാണ്. അങ്ങനെയാണ് ചൂടുകാലവും കടന്ന് ഭൂമിയുടെ കൺവെട്ടത്ത് സുഹൈൽ ഉൾപ്പെടുന്ന നക്ഷത്രം ഉദിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.