കുവൈത്ത് : കുവൈത്ത് ഗവൺമെന്റ്, ഉയർന്ന താപനിലയെ തുടര്‍ന്ന് ജൂൺ 1 മുതൽ ഓഗസ്റ്റ് അവസാനവരെ പ്രാബല്യത്തിൽ വരുന്ന ഉച്ചവെയിലിൽ പുറം ജോലിക്കുള്ള നിരോധന നിയമം കർശനമായി നടപ്പാക്കുകയാണ്. നിയമലംഘനങ്ങൾ തടയുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) വിവിധ തൊഴിൽസ്ഥലങ്ങൾ പരിശോധിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ്.
ജൂൺ 1 മുതൽ 30 വരെ നടന്ന പരിശോധനകളിൽ 60 ജോലി സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ 33 തൊഴിലാളികൾ നിയമം ലംഘിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 30 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയതായും PAM വ്യക്തമാക്കി.
തുടർന്നുള്ള പരിശോധനകളിൽ ഇത്തവണ നിയമം ആവർത്തിച്ച് ലംഘിച്ച സ്ഥാപനങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് ലഭിച്ച സ്ഥാപനങ്ങളിൽ വീണ്ടും പരിശോധനകൾ നടത്തി ഉറപ്പുവരുത്തലും നടത്തി.
മുൻമാസം മാത്രം PAM-നെ 12 നിയമലംഘന പരാതികൾ ലഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ജൂൺ മുതൽ ഓഗസ്റ്റ് വരെ ഉച്ച സമയത്ത് പുറം ജോലികൾ നടത്തുന്നത് നിരോധിച്ചിരിക്കുന്ന നിയമം രാവിലെ 11 മുതൽ വൈകിട്ട് 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് തടയുന്നതാണ്. ഗൃഹനിർമ്മാണം ഉൾപ്പെടെ നിരവധി മേഖലകളിൽ ഈ നിയമം ബാധകമാണ്.
ചൂടിലും ഈർപ്പത്തിലും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നിയമമെന്നും, അതുവഴി തൊഴിൽ മേഖലയിൽ മാനവികത ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. നിയമപരമായ സംരക്ഷണം ഉറപ്പുവരുത്താൻ, ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളുടെ നേതൃത്വത്തിൽ പരിശോധനകൾ തുടരുമെന്നും PAM അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.