കുവൈത്ത് സിറ്റി : ഇന്ത്യന്‍ സമൂഹത്തിനിടയിൽ കുവൈത്ത് തൊഴില്‍-നിയമ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റി (പിഎഎം), ഡെമേസ്റ്റിക് ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ സെഷന്‍ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ ലേബര്‍ വിഭാഗത്തിന്റെ നേത്യത്വത്തില്‍ നടന്ന പരിപാടി അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക (SWAIKA) ഉദ്ഘാടനം ചെയ്തു.
പരാതിയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എംബസിയെ എപ്പോള്‍ വേണമെങ്കില്ലും സമീപിക്കാം. പരാതികള്‍ പരിഹരിക്കുന്നതിന് എംബസിയുടെ അടിയന്തിര വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ലഭ്യമാണ്. കൂടാതെ, ആശങ്കകള്‍ നേരിട്ട് ഉദ്യോഗസ്ഥരുമായി നേരിട്ട് ബോധിപ്പിക്കാന്‍ ‘ഓപ്പണ്‍ ഹൗസ്’ സംവിധാനം ഉപയോഗിക്കണമെന്നും അംബാസഡര്‍ പറഞ്ഞു. സ്വകാര്യമേഖലയിലും (ആര്‍ട്ടിക്കിള്‍ 18) ഗാര്‍ഹിക തൊഴില്‍(ആര്‍ട്ടിക്കിള്‍ 20) രംഗത്തെ വിദേശ തൊഴിലാളികളുടെ വിവിധ അവകാശങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളെക്കുറിച്ച് കുവൈത്ത് ഉദ്യോഗസ്ഥർ വിവരണം നല്‍കി. സ്വകാര്യ കമ്പിനി ജീവനക്കാര്‍ക്ക്, തൊഴിലുടമയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ലംഘനങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള രീതികള്‍ വിവരിച്ചു. ഒപ്പം, ഏതെങ്കിലും പരാതി ഉണ്ടെങ്കില്‍ പിഎഎമ്മില്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഗാര്‍ഹികമേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍,അവകാശങ്ങള്‍, നിയന്ത്രണങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഡൊമസ്റ്റിക് ലേബര്‍ വിഭാഗം അധികാരികള്‍ അവതരിപ്പിച്ചു. വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ പ്രതിനിധികള്‍, ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള എച്ച്.ആര്‍ ഉദ്യോഗസ്ഥര്‍, കുവൈത്ത് ആസ്ഥാനമായുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. ആര്‍ട്ടിക്കിള്‍ 18, ആര്‍ട്ടിക്കിള്‍ 20 വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ കുവൈത്ത് അധികൃതരുമായി സംവദിച്ചു.
എംബസിയുടെ സേവനങ്ങളിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എങ്ങനെ ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ക്ക് സഹായം തേടാം എന്നതിനെക്കുറിച്ചുള്ള പവര്‍പോയിന്റെ് അവതരണം എംബസിയുടെ തൊഴില്‍ വിഭാഗം മേധാവി മാനസ് രാജ് പട്ടേല്‍ നടത്തി. എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റിയില്‍ നിന്ന് മഹാ ഹമൂദ് അല്‍ അസ്മി, ഡേ.അദ്‌നാന്‍ അല്‍ ബിലൂഷി, ഡൊമസ്റ്റിക് ലേബര്‍ വിഭാഗത്തില്‍ നിന്ന് നാസില്‍ ഖാലിദ് അല്‍ കന്ദരി, അദല്‍ അല്‍ റഷീദി എന്നീവരാണ് സെക്ഷനില്‍ നിയമവശങ്ങള്‍ വിവരിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.