ജൂണ്‍ 29 വൈകീട്ട് ആറിന് എംബസി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ചര്‍ച്ച ചെയ്യും
കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 29 ന് വൈകീട്ട് ആറിന് ഓപണ്‍ ഹൗസ് നടക്കും. ഇന്ത്യന്‍ എംബസി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റും ക്ഷേമവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
ഇന്ത്യയും കുവൈത്തും തമ്മില്‍ ഒപ്പുവെച്ച ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാര്‍ അടിസ്ഥാനമാക്കിയാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്.
തൊഴില്‍ സുരക്ഷ, നിയമ സഹായം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, പരാതികളില്‍മേല്‍ സമയബന്ധിത നടപടി എന്നിവയെല്ലാം ചര്‍ച്ച ചെയ്യും.
ഓപണ്‍ ഹൗസില്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക വിഷയങ്ങള്‍ മുന്‍കൂറായി എംബസിയുടെ ഇമെയില്‍ വിലാസത്തില്‍ അയച്ച് അനുമതി വാങ്ങിക്കണം.
പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളും സഹിതമാണ് മെയില്‍ അയയ്‌ക്കേണ്ടത്.
ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ പ്രശ്‌ന പരിഹാരങ്ങള്‍ക്കായാണ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. എംബസി ആസ്ഥാനം കൂടാതെ വിവിധ സ്ഥലങ്ങളില്‍ ഓപണ്‍ ഹൗസ് ആഴ്ച തോറും സംഘടിപ്പിക്കാറുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.