ഇഫ്താര്‍ വിരുന്നില്‍ വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരും പൊതുസാമൂഹ്യ പ്രവര്‍ത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രഗത്ഭരും സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.
എംബസി ബില്‍ഡിംഗിലെ ഓഡിറ്റോറിയത്തിലും ഇന്ത്യ ഹൗസിലും നടന്ന പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു.
സമൂഹത്തില്‍ അശരണരായവര്‍ക്കും ദരിദ്രരായവര്‍ക്കും സഹായങ്ങളും സേവനങ്ങളും നല്‍കുക എന്ന സന്ദേശം റമദാന്‍ പങ്കുവെയ്ക്കുന്നുവെന്നും അനുകമ്പയുടെ സമത്വത്തിന്റേയും പ്രാധാന്യം വിളിച്ചോതുന്നതാണ് റമദാന്‍ കാലമെന്നും കുവൈത്തിലെ ഇന്ത്യന്‍ അംബസാഡര്‍ സിബി ജോര്‍ജ് പറഞ്ഞു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്ര പ്രാധാന്യവും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സുപ്രധാന സംഭവ വികാസങ്ങളും അംബാസഡര്‍ എടുത്തു പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്നതും സമ്പനവുമായ സംസ്‌കാരം ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് കുവൈത്തികളെ ക്ഷണിക്കാന്‍ പ്രവാസികള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.