കുവൈത്ത് സിറ്റി: പ്രഥമ കുവൈത്ത് ഇന്റർ നാഷനൽ ചെസ് ടൂർണമെന്റിന് ഞായറാഴ്ച തുടക്കമാകും. കുവൈത്ത് ക്ലബ് ഫോർ മൈൻഡ് ഗെയിംസ് വേദിയാകുന്ന ഫെസ്റ്റിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 300 ലധികം പുരുഷ-വനിത ക്ലാസിഫൈഡ് കളിക്കാർ പങ്കെടുക്കും. ഒമ്പത് ദിവസത്തെ ചെസ് ഇവന്റിൽ ഓപൺ മാസ്റ്റർ, ഓപൺ ചലഞ്ചേഴ്സ്, ലേഡീസ് വിഭാഗം, ഓപൺ റാപ്പിഡ് എന്നിങ്ങനെ മത്സരങ്ങൾ നടക്കുമെന്ന് ക്ലബ് ചെയർമാൻ ഫൈസൽ അൽ കന്ദരി പറഞ്ഞു.
പങ്കെടുക്കുന്ന കായിക പ്രതിനിധികളെ സ്വാഗതം ചെയ്ത അൽ കന്ദരി ഉയർന്ന നിലവാരമുള്ള കളിക്കാരുടെ സാന്നിധ്യം കാരണം ടൂർണമെന്റ് ശക്തമായ മത്സരത്തിന്റെ വേദിയാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ബഷയർ അൽ സെയ്ദ് പറഞ്ഞു. ലോകമെമ്പാടുമുള്ള മികച്ച കളിക്കാർ പങ്കെടുക്കുന്ന കുവൈത്ത് ഇന്റർ നാഷനൽ ചെസ് ടൂർണമെന്റ് മേഖലയിലെ പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷ.i
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.