കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിർണായക നീക്കത്തിനൊരുങ്ങി കുവൈത്ത് . സർക്കാർ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി കുവൈത്ത് പൗരന്മാരെ വിവിധ ജോലികൾക്ക് സജ്ജരാക്കുന്നതിനുള്ള പരിശീലനം നൽകാൻ ലക്ഷ്യമിടുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ട്. സ്പെഷൽ ട്രെയിനിങ് സെന്‍ററുകളിലൂടെ തൊഴിലിന് ആവശ്യമായ നൈപുണ്യം പൗരന്മാരായ യുവാക്കൾക്കും തൊഴിലന്വേഷകർക്കും വളർത്തിയെടുക്കാനാണ് കുവൈത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ വൻകിട പദ്ധതികളുമായി സഹകരിച്ചായിരിക്കും പരിശീലനം നൽകുക. സ്വകാര്യ മേഖലയിൽ കുവൈത്ത് പൗരന്മാരുടെ സാന്നിധ്യം ശക്തമാക്കാനും സർക്കാർ നേരിട്ട് പദ്ധതികൾ കൊണ്ടുവരും. അഭ്യസ്തവിദ്യരായ കുവൈത്ത് സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും വ്യത്യസ്തമായ വരുമാന സ്രോതസ്സുകൾ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി. നിലവിലുള്ള പ്രവാസി തൊഴിലാളികൾക്കും പ്രവാസി തൊഴിലന്വേഷകർക്കും കുവൈത്തിലെ ഈ സ്വദേശിവൽകരണം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.