കുവെത്ത് സിറ്റി: കുവൈത്തിൽ നവജാതശിശുക്കളുടെ രജിസ്ട്രേഷൻ നടപടികൾ ഇനി അതിവേഗത്തിൽ. ഇതിനായി ‘സഹൽ’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു. പുതിയ ഡിജിറ്റൽ സേവനത്തിലൂടെ ഓഫിസുകൾ സന്ദർശിക്കാതെ ജനനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചെയ്യാം.
കുഞ്ഞിന് പേര് നൽകൽ, സിവിൽ ഐഡി നമ്പർ നേടൽ, ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കൽ തുടങ്ങിയ എല്ലാ നടപടികളും സർക്കാർ ഒഫിസുകൾ സന്ദർശിക്കാതെ പൂർത്തിയാക്കാൻ ഈ സേവനം രക്ഷിതാക്കളെ സഹായിക്കുമെന്ന് കമ്മ്യൂണിക്കേഷൻ കാര്യ സഹമന്ത്രി ഒമർ അൽ ഒമർ പറഞ്ഞു.
പൊതു-സ്വകാര്യ ആശുപത്രികളിൽ ഈ പ്രക്രിയ പൂർണ്ണമായും ഓൺലൈനിൽ ലഭ്യമാണ്. കുഞ്ഞിനെ ഭക്ഷ്യ സബ്സിഡി പ്രോഗ്രാമിൽ ചേർക്കുക, നവജാത ശിശുക്കൾക്കുള്ള അലവൻസിന് അപേക്ഷിക്കുക തുടങ്ങിയ ഓപ്ഷണൽ നടപടികൾ ഉൾപ്പെടെ ഈ സേവനത്തിൽ ഉൾപ്പെടുന്നുവെന്ന് സഹൽ ആപ്പ് വക്താവ് യൂസഫ് കാതം വിശദീകരിച്ചു. ഭാവിയിലെ അപ്ഡേറ്റുകളിൽ നവജാതശിശുക്കൾക്കുള്ള പാസ്പോർട്ട് അപേക്ഷകളും ഓട്ടോമാറ്റിക് വാക്സിനേഷൻ അപ്പോയിന്റ്മെന്റുകളും ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ സേവനങ്ങൾ ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.