കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ഷെയഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ് ബയാൻ കൊട്ടാരത്തിൽ പതാക ഉയർത്തി. കുവൈത്തിന്റെ 64-ാം ദേശീയ ദിനം ഫെബ്രുവരി 25നാണ്. സദ്ദാം ഹുസൈന്റെ ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ 34-ാം വാർഷികമാണ് വിമോചന ദിനമായി 26ന് കൊണ്ടാടുന്നത്.
കൊട്ടാരത്തിലെത്തിയ അമീറിന് പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി. തുടർന്ന്, 21 ആചാര വെടിയുതിർത്തു. കരസേന, പൊലീസ്, നാഷനൽ ഗാർഡ് എന്നിവരുടെ സല്യൂട്ട് സ്വീകരിച്ചു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കോർട്ട് ഓഫ് കാസേഷൻ മേധാവിയുമായ അദെൽ ബൗറെസ്‌ലി, മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഗവർണർമാരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി.പൊതു കെട്ടിടങ്ങൾ, തെരുവോരങ്ങൾ എന്നിവ അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.