കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.
രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി.
ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഭേദഗതി പ്രാബല്യത്തിൽ വരും.
അതിനിടെ, വിവിധ കാരണങ്ങളാൽ 66,584 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് പ്രധാനമായും ഭേദഗതി വരുത്തിയിരിക്കുന്നത്. റസിഡൻസി നിലയെ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങളാണ് ലൈസൻസ് കാലാവധിയിൽ വരുത്തിയിരിക്കുന്നത്.
അര നൂറ്റാണ്ട് പഴക്കമുള്ള ഗതാഗതനിയമം ഈ വർഷം ജനുവരിയിൽ സർക്കാർ പുതുക്കിയിരുന്നു. ഗതാഗത ലംഘനങ്ങൾക്ക് പിഴത്തുക കൂട്ടിയതോടൊപ്പം ജയിൽശിക്ഷയും ഉൾപ്പെടുത്തിയിരുന്നു. പുതിയ ഗതാഗതനിയമം പ്രാബല്യത്തിൽ വന്ന് ഏഴ് മാസം പിന്നിടുമ്പോഴാണ് ഈ ഭേദഗതികൾ വീണ്ടും നടപ്പിലാക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.