കുവൈത്ത് സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്ക് മന്ത്രിസഭയുടെ അനുമതി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ സിവില്‍ സര്‍വീസ് കമ്മീഷനെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ഏജന്‍സികളില്‍ സായാഹ്ന പ്രവര്‍ത്തന സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള കമ്മീഷന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ മേധാവി ഡോ. ഇസാം അല്‍ റുബയാന്‍ യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലെ സായാഹ്ന പ്രവര്‍ത്തന സംവിധാനത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് മന്ത്രിസഭ വിലയിരുത്തി. പ്രത്യേകിച്ച്, ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പൗരന്മാര്‍ക്കും വിദേശികള്‍ക്കും അവരുടെ ഇടപാടുകള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു. യോഗത്തില്‍, അടുത്തിടെ കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് പിടികൂടിയ ആഭ്യന്തര മന്ത്രാലയ അധികൃതരെ മന്ത്രിസഭ അഭിനന്ദിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.