കുവൈത്ത്‌സിറ്റി : വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണം എന്ന് തീരുമാനിച്ചതിന് പിന്നാലെ വാഹനങ്ങളുടെ ലേലം വിളി, സ്‌ക്രാപ്പ് വില്‍പ്പനയുടെ സാമ്പത്തിക കൈമാറ്റം ഇനി മുതല്‍ ബാങ്ക് വഴി മാത്രമായിരിക്കണമെന്ന് വാണിജ്യ-വ്യാവസായ മന്ത്രാലയം. നിലവിലുള്ള നിയന്ത്രണത്തോടൊപ്പം, വാഹന ഇടപാടുകള്‍ക്ക് പുതിയ നാല് നിയന്ത്രണം കൂടെ കൂട്ടിചേര്‍ത്തിരിക്കുകയാണ്.
∙ വാഹനങ്ങളുടെ വാങ്ങല്‍- വില്‍ക്കല്‍
∙ ഹോള്‍സെയില്‍ റീട്ടെയില്‍ കച്ചവടം- പുതിയതും പഴയതും
∙ വാഹനങ്ങളുടെ ലേലം വിളി
∙ സ്‌ക്രാപ്പ് ഇടപാടുകള്‍ (പൊളിച്ച് വില്‍ക്കുന്നത്)
കള്ളപ്പണ ഇടപാടുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഇത്തരമെരു നടപടി സ്വീകരിച്ചത്. മന്ത്രി ഖലീഫ അല്‍ ജീലിന്റെ ഉത്തരവ്പ്രകാരം ഈ മാസം ഒന്ന് മുതല്‍ ഹെവി-ലൈറ്റ് വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് മുഖാന്തിരം ഏര്‍പ്പെടുത്തിയത്. വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി അല്ലാതെ നടത്തിയാല്‍ ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയോ,100 മുതല്‍ 5000 ദിനാര്‍ വരെ പിഴയും നിയമ ലംഘകര്‍ക്ക് നല്‍കേണ്ടിവരുമെന്നാണ് നിയമം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.