കുവൈത്ത്‌സിറ്റി: സര്‍ക്കാര്‍ – പൊതുമേഖല പ്രോജക്ടുകളില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വകാര്യ കമ്പിനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇത് നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ കരാർ, പദ്ധതി പൂര്‍ത്തികരിച്ചെങ്കില്‍ മാത്രമേ മാറ്റം അനുവദിക്കൂ. വിസാ മാറ്റത്തിന് അപേക്ഷിക്കുന്ന തൊഴിലാളി കുറഞ്ഞത് ഒരു വര്‍ഷം തൊഴില്‍ പൂര്‍ത്തിയാക്കിയിരിക്കണം. തൊഴിലാളകിളെ ആവശ്യമില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറില്‍ രേഖാമൂലം അറിയിക്കണം. കൂടാതെ 350 ദിനാര്‍ ഒരോ വീസാമാറ്റത്തിനും നല്‍കണം തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം. നവംബര്‍ മൂന്ന് മുതലാണ് സ്വകാര്യ കമ്പിനികളിലേക്കുള്ള വീസ മാറ്റം പ്രാബല്യത്തില്‍ വരുക.
രാജ്യത്തെ തൊഴില്‍ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മൂന്നര മാസത്തെ പൊതുമാപ്പ് നല്‍കി. തുടര്‍ന്ന്, ഖാദീം വീസകള്‍ സ്വകാര്യ കമ്പിനികളിലേക്ക് മാറ്റാന്‍ അനുവദിച്ചു. പിന്നാലെയാണ് ഇപ്പോള്‍ വിദേശകള്‍ക്ക് ഏറെ ഗുണകരമാകുന്ന തരത്തില്‍ പ്രോജക്ട് വീസകള്‍ സ്വകാര്യ കമ്പിനികളിലേക്ക് മാറാന്‍ അനുവദിച്ചിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.