കുവൈത്ത് സിറ്റി : കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമം പരിഷ്‌കരിച്ചു.പുതിയ നിയമം അനുസരിച്ച്, വിദേശികള്‍ക്ക് ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് ലഭ്യമാകും. നിലവിൽ ഇത് മൂന്ന് വർഷമായിരുന്നു. കുവൈത്ത് സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തേക്കാണ് ലൈസൻസ് ലഭിക്കുക. പൗരത്വമില്ലാത്തവർക്ക് അധികൃതർ നൽകുന്ന താമസ രേഖയുടെ കാലാവധി അനുസരിച്ചാകും ലൈസൻസ് പുതുക്കി നൽകുക. 1976ലെ ഗതാഗത നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹെവി വെഹിക്കിൾസ് കാറ്റഗറി
∙കാറ്റഗറി-എ: 25ല്‍ അധികം യാത്രക്കാരുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ലോക്കോമോട്ടീവ്, 8 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ട്രെയിലർ – സെമി ട്രെയിലർ, അപകട സാധ്യതയുള്ള വസ്തുക്കൾ കൊണ്ടു പോകുന്ന വാഹനം, ഡ്രൈവിങ് ലൈസന്‍സ് പഠിപ്പിക്കാനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍.
∙ കാറ്റഗറി-ബി: 7 മുതൽ 25 വരെ യാത്രക്കാരെ കൊണ്ടുപോവുന്ന വാഹനം, 2 മുതൽ 8 ടൺ വരെ ചരക്ക് ഉൾക്കൊള്ളുന്ന വാഹനങ്ങൾ തുടങ്ങിയവ ഉള്‍പ്പെടും.
ഈ രണ്ട് കാറ്റഗറികളിലും വിദേശികൾക്ക് ലൈസൻസ് അഞ്ച് വർഷത്തേക്കാണ് ലഭിക്കുക. കുവൈത്ത് സ്വദേശികൾക്ക് 15 വർഷത്തേക്കാണ്. പൗരത്വരഹിതരരുടെ രേഖയുടെ കാലാവധി അനുസരിച്ചാവും നൽകുക. കാറ്റഗറി ബി ലൈസൻസ് ഉടമകൾക്ക് കാറ്റഗറി എ വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. കൂടാതെ ഇൻഡസ്ട്രിയൽ, അഗ്രികൾച്ചറൽ, കൺസ്ട്രക്ഷൻ വിഭാഗത്തിൽപ്പെട്ടവർക്കും മോട്ടർസൈക്കിൾ ലൈസൻസിന് അർഹതയുള്ള വിദേശികൾക്കും അഞ്ചുവർഷമാണ് കാലാവധി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.