Breaking News

കുവൈത്തില്‍ പുതുക്കിയ റസിഡൻസി നിയമം ഞായറാഴ്ച മുതൽ; ലംഘകർ കനത്ത പിഴ നൽകേണ്ടിവരും

കുവൈത്ത് സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇതിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലംഘനങ്ങൾക്ക് പിഴത്തുക 600 മുതൽ 2000 ദിനാർ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്.
പുതിയ നിയമത്തിലെ ആർട്ടിക്കിൾ 6, 9, 11, 12, 13 എന്നിവ സംബന്ധിച്ച് വിദേശികൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം പ്രസ്താവന ഇറക്കി.
∙ആർട്ടിക്കിൾ 6,
നവജാതശിശുക്കളെ റജിസ്റ്റർ ചെയ്യുന്നതിൽ ആദ്യ 4 മാസത്തെ ഗ്രേസ് പിരീഡിനു ശേഷം പരാജയപ്പെട്ടാൽ, പിന്നീടുള്ള ആദ്യ മാസത്തേക്ക് 2 ദിനാർ വച്ച് പിഴ നൽകണം. തുടർന്നുള്ള മാസങ്ങളിൽ 4 ദിനാറാണ് പിഴത്തുക. പരമാവധി പിഴ 2,000 ദിനാറാണ്.
∙ആർട്ടിക്കിൾ 9,
റസിഡൻസിവീസ കരസ്ഥമാക്കി രാജ്യത്ത് പ്രവേശിച്ചശേഷം രേഖകൾ നിയമാനുസൃതമാക്കാൻ കാലതാമസമെടുത്താൽ ആദ്യമാസം 2 ദിനാർ വച്ചും പിന്നീടുള്ള ഒരോ ദിവസത്തിനും 4 ദിനാറുമാണ് പിഴ. 1200 ദിനാറാണ് പരമാവധി പിഴ.
താഴെ പറയുന്ന വിഭാഗക്കാർക്കാണ് ഇത് ബാധകമാകുന്നത്: കുടുംബ ആശ്രിത വീസയിലുള്ളവർ, സ്‌കൂൾ അഡ്മിഷൻ, സർക്കാർ ജോലിക്ക് എത്തുന്നവർ, സ്വകാര്യ കമ്പനിയിലെ ജീവനക്കാർ, വാണിജ്യ-വ്യാവസായ ജോലിക്കാർ, ചികിത്സാർത്ഥം എത്തുന്നവർ, താൽക്കാലിക സർക്കാർ കരാറിലുള്ളവർ. അതുപോലെതന്നെ ആർട്ടിക്കിൾ 9ൽ ഉൾപ്പെടുന്ന ഗാർഹിക തൊഴിലാളികൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തികരിച്ചില്ലെങ്കിൽ പ്രതിദിനം രണ്ട് ദിനാർ വച്ച് പിഴയൊടുക്കണം. പരമാവധി പിഴത്തുക ഇവർക്ക് 600 ആണ്.
ആർട്ടിക്കിൾ 11
വീസിറ്റ് വീസകളുടെ കാലാവധി കഴിഞ്ഞും തങ്ങുന്നവർ.വീസിറ്റ് വീസകളുടെ കാലാവധി കഴിഞ്ഞും തങ്ങുന്നവർ – സർക്കാർ സേവനങ്ങളുടെ ഭാഗമായ സന്ദർശക വീസകൾ, സ്വകാര്യ സന്ദർശനം, ടൂറിസം, വാണിജ്യപരമായ വീസിറ്റ്, ട്രാൻസിറ്റ് വീസ കാലാവധി കഴിഞ്ഞാൽ, കുടുംബ സന്ദർശക വീസകളുടെ ലംഘനം, ബസ്, ട്രക്ക് ഡ്രൈവർമാരുടെ പെർമിറ്റ് കാലാവധി കഴിഞ്ഞാൽ, സ്പോർട്സ്, കൾച്ചർ, സാമൂഹ്യ സേവനം എന്നിവരാണ് ഈ ഗണത്തിൽ ഉൾപ്പെട്ടവർ. 

ഇവർക്ക് പിഴത്തുക  കൂടുതലാണ്. ആദ്യദിനം മുതൽ 10 ദിനാർ മുതലാണ് പിഴ. പരമാവധി 2000.
∙ആർട്ടിക്കിൾ 12
താൽക്കാലിക റസിഡൻസി. പിഴത്തുക ആദ്യമാസം രണ്ട് ദിനാർ വച്ചും പിന്നീട് ഓരോ ദിവസവും നാല് ദിനാറുമാണ്. പരമാവധി 1200 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.
∙ആർട്ടിക്കിൾ 13
വീസ പുതുക്കാത്തവർ. ആദ്യമാസം രണ്ട് ദിനാർ വീതം പിഴയൊടുക്കണം. പിന്നീടുള്ള ഓരോ ദിവസവും നാല് ദിനാർ വച്ചാണ് പിഴ. പരമാവധി തുക 1200 ആണ്.
ഒളിച്ചോട്ട കേസുകൾ
വീസ റദ്ദാക്കപ്പെടും. ഇവർ പിന്നീട് രാജ്യത്ത് തുടരണമെങ്കിൽ പുതിയ റസിഡൻസി പെർമിറ്റ് കരസ്ഥമാക്കണം. ഇത്തരം കേസുകൾക്ക് പിഴ ആദ്യമാസം രണ്ട് ദിനാർ വച്ചും പിന്നീട് ഓരോ ദിവസവും നാല് ദിനാർ വീതവുമാണ്. പരമാവധി 1200 ആയി നിജപ്പെടുത്തിയിട്ടുമുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.