Kuwait

കുവൈത്തില്‍ രാജ്യരക്ഷസേനയുടെ ഭാഗമാകാന്‍ വനിതകള്‍ ; തുടക്കത്തില്‍ 200 വനിതകള്‍ക്ക് അവസരം

18നും 26നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്ന് ഞായറഴ്ച മുതല്‍ അപേക്ഷ സ്വീ കരിച്ചു തുടങ്ങും. തുടക്കത്തില്‍ 200 വനിതകള്‍ക്കാണ് കുവൈത്ത് ആര്‍മിയില്‍ അവസരം നല്‍കുക

കുവൈത്തില്‍ രാജ്യരക്ഷസേനയുടെ ഭാഗമാകാന്‍ വനിതകള്‍ക്കും അവസരം. 18നും 26നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്ന് ഞായറഴ്ച മുതല്‍ അപേക്ഷ സ്വീ കരി ച്ചു തുടങ്ങും.തുടക്കത്തില്‍ 200 കു വൈത്തി വനിതകള്‍ക്കാണ് കുവൈത്ത് ആര്‍മിയില്‍ അവസരം നല്‍കുക. സൈനിക സേവനത്തിന് താ ല്‍പര്യമുള്ള സ്വദേശി വനിതക ള്‍ക്ക് ഞായറാഴ്ച മുതല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നു മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബിരുദം,ഡിപ്ലോമ,സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് വിവിധ തസ്തികകളില്‍ നിയമനം നല്‍കുക. അപേക്ഷകര്‍ 18നും 26നും ഇടയില്‍ പ്രായമുള്ള ശാ രീരികക്ഷമതയുള്ളവരും കുറ്റകൃത്യ പ ശ്ചാത്തലമില്ലാത്തവരുമായിരിക്കണം. കായികക്ഷമത പരീക്ഷ വ്യക്തിഗത ഇന്റര്‍വ്യൂ എന്നിവയുടെ അടി സ്ഥാനത്തിലാണ് സെലക്ഷന്‍. ആദ്യഘട്ടത്തില്‍ 200 കുവൈത്തി വനിതകളെയാണ് റിക്രൂട്ട് ചെയ്യുന്നത്.

പരിശീലനത്തിന് ശേഷം 150 പേരെ അമീരി ഗാര്‍ഡിലും 50 പേരെ സായുധ സേനയിലെ മെഡിക്കല്‍ സര്‍ വീസ് സെക്ടറിലും വിന്യസിക്കും. ജനുവരി രണ്ട് ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതിയതി. കുവൈത്തില്‍ പൊലീസ് വകുപ്പില്‍ വനിതകള്‍ക്കായി പ്രത്യേക വിഭാഗം തന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി സര്‍വീസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.